MG കോമെറ്റ് EVയുടെ വിലയിലും കുറവ് വരുത്തി MG മോട്ടോര്‍

ടാറ്റാ മോട്ടോഴ്‌സിന് പിന്നാലെ MG കോമെറ്റ് EVയുടെ വിലയില്‍ ഒരു ലക്ഷം രൂപയുടെ കുറവ് വരുത്തി MG മോട്ടോര്‍. ഇലക്ട്രിക് കാറുകള്‍ക്ക് ഉപയോഗിക്കുന്ന ബാറ്ററി സെല്ലിന്റെ വിലയില്‍ കുറവാണ്ടായതിനെ തുടര്‍ന്നാണ് MG മോട്ടോറിന്റെയും തീരുമാനം. നിലവില്‍ ഏഴ് ലക്ഷം രൂപയാണ് MG കോമെറ്റിന്റെ എക്‌സ് ഷോറൂം വില.