കാരുണ്യ സ്പര്‍ശം രാജ്യത്തിനാകെ മാതൃകയാകുന്ന ചുവടുവെയ്പ്പ്: മുഖ്യമന്ത്രി

കാന്‍സര്‍ രോഗബാധിതരായവര്‍ക്ക് കാൻസർ മരുന്നുകൾ വിലക്കുറവില്‍ കാരുണ്യ ഫാര്‍മസികളില്‍ നിന്ന് ലഭ്യമാക്കുന്ന കാരുണ്യ സ്പര്‍ശം പദ്ധതി രാജ്യത്തിനാകെ മാതൃകയാകുന്ന ചുവടുവെയ്പ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിലകൂടിയ കാൻസർ മരുന്നുകൾ വിലക്കുറവിൽ ലഭ്യമാകുന്നത് കാൻസർ രോഗികൾക്ക് വലിയ ആശ്വാസമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദ്യ ഘട്ടത്തിൽ ഓരോ ജില്ലയിലേയും തിരഞ്ഞടുത്ത 14 കാരുണ്യ ഫാര്‍മസികളിലൂടെയാകും ഉയര്‍ന്ന വിലയുള്ള കാന്‍സര്‍ മരുന്നുകള്‍ കുറഞ്ഞ വിലയിൽ ലഭ്യമാകുക.

കാൻസർ മരുന്നുകൾ വിലക്കുറവിൽ ലഭ്യമാക്കാനൊരുങ്ങി ആരോഗ്യവകുപ്പ്

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടികളുടെ ഭാഗമായി വിലകൂടിയ കാന്‍സര്‍ മരുന്നുകള്‍ സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്ന തിരഞ്ഞെടുത്ത കാരുണ്യ ഫാര്‍മസികളിലൂടെ ‘സീറോ പ്രോഫിറ്റായി’ കമ്പനി വിലയ്ക്ക് ലഭ്യമാക്കാനൊരുങ്ങി ആരോഗ്യവകുപ്പ്. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ കാരുണ്യ ഫാര്‍മസികളിലെ 'കാരുണ്യ സ്പര്‍ശം - സീറോ പ്രോഫിറ്റ് ആന്റി കാന്‍സര്‍ ഡ്രഗ്‌സ്' പ്രത്യേക കൗണ്ടര്‍ വഴിയാണ് മരുന്നുകള്‍ വിതരണം ചെയ്യുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓഗസ്റ്റ് 29ന് പദ്ധതിയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കും. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും തിരഞ്ഞെടുത്ത 14 കാരുണ്യ ഫാര്‍മസികളിലെ കാരുണ്യ സ്പര്‍ശം കൗണ്ടറുകള്‍ വഴിയാകും മരുന്നുകളുടെ വിതരണം.

പാരസെറ്റാമോള്‍ അടക്കം 800 ലധികം മരുന്നുകളുടെ വില ഏപ്രില്‍ ഒന്ന് മുതല്‍ കൂടും

വേദനസംഹാരികള്‍, ആന്റിബയോട്ടിക്കുകള്‍, പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള മരുന്നുകള്‍ തുടങ്ങിയവയുടെ വില നേരിയ തോതില്‍ വര്‍ധിക്കുമെന്ന് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി അറിയിച്ചു. അസിത്രോമൈസിന്‍, അമോക്‌സിസില്ലിന്‍, ആംഫോട്ടെറിസിന്‍ ബി, ബെന്‍സോയില്‍ പെറോക്‌സൈഡ്, സെഫാഡ്രോക്‌സിന്‍, സെറ്റിറൈസിന്‍, ഡെക്‌സമെതസോണ്‍, ഫ്‌ലൂക്കോണസോള്‍, ഫോളിക് ആസിഡ്, ഹെപ്പാരിന്‍, ഇബുപ്രോഫെന്‍ തുടങ്ങിയ മരുന്നുകളുടെ വിലയും കൂടുന്നതാണ്.Read More

40 മരുന്നുകളുടെ വില്‍പ്പനയും വിതരണവും നിരോധിച്ചു

കേരള ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളില്‍ നടത്തിയ ഗുണനിലവാര പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നുകളാണ് നിരോധിച്ചത്. നിരോധിച്ച മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നല്‍കാനാണ് നിര്‍ദേശം. അതിന്റെ വിശദാംശങ്ങള്‍ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്സ് കണ്‍ട്രോള്‍ അധികാരികളെ അറിയിക്കണമെന്നും സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍ അറിയിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മരുന്നു വിതരണ പ്രതിസന്ധിക്ക് പരിഹാരം

ആശുപത്രിയിലേക്കുള്ള മരുന്ന് വിതരണം ഉടന്‍ പുനഃരാരംഭിക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ശ്രീജയന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രതിസന്ധിക്ക് പരിഹാരമായത്. പെയ്‌മെന്റിന്റെ ഒരു ഭാഗം മാര്‍ച്ച് 22ന് നല്‍കാനും ബാക്കി തുക മാര്‍ച്ച് 31ന് നല്‍കാനും തീരുമാനമായതിന്റെ പശ്ചാത്തലത്തിലാണ് മരുന്നുവിതരണം പുനരാരംഭിക്കുന്നത്.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ മരുന്ന് പ്രതിസന്ധി ഉടന്‍ പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി

കേന്ദ്ര ഫണ്ട് ലഭിക്കാത്തതാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ മരുന്ന പ്രതിസന്ധിക്ക് കാരണമെന്നും ഇതിന് പിന്നില്‍ രാഷ്ട്രീയമാണെന്ന് സംശയമുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 75 കോടി രൂപ കുടിശ്ശികയായതോടെയാണ് മരുന്ന് വിതരണക്കാര്‍ മരുന്നും സര്‍ജിക്കല്‍ ഉപകരണങ്ങളും നല്‍കുന്നത് നിര്‍ത്തിയത്. വിഷയം ഉന്നയിച്ച് എം.കെ രാഘവന്‍ എം.പി ഇന്ന് മെഡിക്കല്‍ കോളജില്‍ ഏകദിന ഉപവാസ സമരം നടത്തുന്നുണ്ട്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരുന്ന് ക്ഷാമം രൂക്ഷം; വലഞ്ഞ് രോഗികള്‍

മരുന്ന് വിതരണ കമ്പനികള്‍ നടത്തുന്ന സമരം ആറാം ദിവസം പിന്നിട്ടു. ലക്ഷങ്ങളുടെ കുടിശ്ശികയെ തുടര്‍ന്നാണ് വിതരണക്കാര്‍ മരുന്നും സര്‍ജിക്കല്‍ വസ്തുക്കളും നല്‍കുന്നത് നിര്‍ത്തിയത്. കഴിഞ്ഞദിവസം മരുന്ന് വിതരണ കമ്പനികള്‍ ജില്ലാ കളക്ടറുമായി ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല. രോഗികള്‍ പുറത്തുനിന്ന് വലിയ തുക കൊടുത്ത് മരുന്നു വാങ്ങേണ്ട അവസ്ഥയിലാണ് ഇപ്പോള്‍.

മരുന്ന് ക്ഷാമം; കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ പ്രധാന കവാടത്തിന് മുന്നിലെ ഫാര്‍മസി അടച്ചു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരുന്ന് ക്ഷാമം രൂക്ഷമായതോടെ സ്വകാര്യ ഫാര്‍മസികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് രോഗികള്‍. എഴുപത്തഞ്ച് ലക്ഷത്തോളം രൂപ കുടിശ്ശിക തീര്‍ക്കാത്തതിനെത്തുടര്‍ന്ന് മരുന്ന് കമ്പനികള്‍ വിതരണം നിര്‍ത്തിയതാണ് മരുന്ന് ക്ഷാമത്തിന് കാരണം. സംഭവത്തില്‍ കളക്ടര്‍ അടിയന്തര യോഗം വിളിച്ചു. ജീവന്‍ രക്ഷാ മരുന്നുകള്‍, ശസ്ത്രക്രിയ ഉപകരണങ്ങള്‍, ഫ്‌ലൂഡിയുകള്‍ എന്നിവ വാങ്ങിയ ഇനത്തിലാണ് കുടിശ്ശിക.

ഇന്ത്യന്‍ കഫ് സിറപ്പ് കഴിച്ച കുട്ടികളുടെ മരണം; ഉസ്ബെക്കിസ്ഥാനില്‍ 23 പേര്‍ക്ക് തടവ് ശിക്ഷ

ഇന്ത്യയിലെ മരിയോണ്‍ ബയോടെക് നിര്‍മ്മിച്ച കഫ്സിറപ്പ് കഴിച്ച് ഉസ്ബെക്കിസ്ഥാനില്‍ 68 കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഇന്ത്യക്കാരനുള്‍പ്പെടെ 23 പേര്‍ക്ക് തടവ് ശിക്ഷ. സിറപ്പ് ഉസ്ബെക്കിസ്ഥാനിലേക്ക് ഇറക്കുമതി ചെയ്ത കമ്പനിയുടെ ഡയറക്ടറായ ഇന്ത്യക്കാരനായ സിങ് രാഘവേന്ദ്ര പ്രതാറിന് 20 വര്‍ഷം തടവുശിക്ഷയാണ് സുപ്രീംകോടതി വിധിച്ചത്. മരിച്ച 68 കുട്ടികളുടെ കുടുംബത്തിനും രോഗബാധിതരായ കുട്ടികളുടെ കുടുംബത്തിനുമായി 80000 ഡോളര്‍ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു.

സ്വന്തം ബ്രാന്‍ഡില്‍ മരുന്നെത്തിക്കാനൊരുങ്ങി KSDP

അടുത്ത വര്‍ഷത്തോടെ കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് മെഡിക്കല്‍ ഷോപ്പുകളിലേക്കു നേരിട്ട് മരുന്നെത്തിക്കും. നിലവില്‍ KSDP സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും മറ്റു സംസ്ഥാനങ്ങള്‍ക്കും മരുന്നുകള്‍ നല്‍കുന്നത് വിപണി വിലയെക്കാള്‍ 50 ശതമാനം കുറഞ്ഞ വിലയ്ക്കാണ്. KSDPയില്‍ കൂടുതല്‍ ഉത്പാദിപ്പിക്കുന്നത് അമോക്‌സിലിന്‍, ആംപിസിലിന്‍, ഡോക്‌സിസൈക്‌ളിന്‍, പാരാസെറ്റമോള്‍ തുടങ്ങിയ മരുന്നുകളാണ്.