Short Vartha - Malayalam News

ഇന്ത്യന്‍ കഫ് സിറപ്പ് കഴിച്ച കുട്ടികളുടെ മരണം; ഉസ്ബെക്കിസ്ഥാനില്‍ 23 പേര്‍ക്ക് തടവ് ശിക്ഷ

ഇന്ത്യയിലെ മരിയോണ്‍ ബയോടെക് നിര്‍മ്മിച്ച കഫ്സിറപ്പ് കഴിച്ച് ഉസ്ബെക്കിസ്ഥാനില്‍ 68 കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഇന്ത്യക്കാരനുള്‍പ്പെടെ 23 പേര്‍ക്ക് തടവ് ശിക്ഷ. സിറപ്പ് ഉസ്ബെക്കിസ്ഥാനിലേക്ക് ഇറക്കുമതി ചെയ്ത കമ്പനിയുടെ ഡയറക്ടറായ ഇന്ത്യക്കാരനായ സിങ് രാഘവേന്ദ്ര പ്രതാറിന് 20 വര്‍ഷം തടവുശിക്ഷയാണ് സുപ്രീംകോടതി വിധിച്ചത്. മരിച്ച 68 കുട്ടികളുടെ കുടുംബത്തിനും രോഗബാധിതരായ കുട്ടികളുടെ കുടുംബത്തിനുമായി 80000 ഡോളര്‍ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു.