Short Vartha - Malayalam News

പാരസെറ്റാമോള്‍ അടക്കം 800 ലധികം മരുന്നുകളുടെ വില ഏപ്രില്‍ ഒന്ന് മുതല്‍ കൂടും

വേദനസംഹാരികള്‍, ആന്റിബയോട്ടിക്കുകള്‍, പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള മരുന്നുകള്‍ തുടങ്ങിയവയുടെ വില നേരിയ തോതില്‍ വര്‍ധിക്കുമെന്ന് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി അറിയിച്ചു. അസിത്രോമൈസിന്‍, അമോക്‌സിസില്ലിന്‍, ആംഫോട്ടെറിസിന്‍ ബി, ബെന്‍സോയില്‍ പെറോക്‌സൈഡ്, സെഫാഡ്രോക്‌സിന്‍, സെറ്റിറൈസിന്‍, ഡെക്‌സമെതസോണ്‍, ഫ്‌ലൂക്കോണസോള്‍, ഫോളിക് ആസിഡ്, ഹെപ്പാരിന്‍, ഇബുപ്രോഫെന്‍ തുടങ്ങിയ മരുന്നുകളുടെ വിലയും കൂടുന്നതാണ്. എല്ലാ വർഷവും, നാഷണൽ ഫാർമ പ്രൈസിംഗ് അതോറിറ്റി (NPPA) മുൻ കലണ്ടർ വർഷത്തിലെ മൊത്ത വില സൂചികയെ അടിസ്ഥാനമാക്കി മരുന്നുകളുടെ വില പുതുക്കി നിശ്ചയിക്കാറുണ്ട്.