JNU തിരഞ്ഞെടുപ്പ്: ഭരണം നിലനിര്‍ത്തി ഇടതുപക്ഷം

ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ നാലു സ്ഥാനങ്ങളിലും ഇടതുപക്ഷം വിജയിച്ചു. ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ ധനഞ്ജയ് 2,598 വോട്ടുകള്‍ നേടി JNUSU പ്രസിഡന്റായി തിരഞ്ഞടുക്കപ്പെട്ടു. 27 വര്‍ഷത്തിനു ശേഷമാണ് ദളിത് വിഭാഗത്തില്‍ നിന്നുളള ഒരു വിദ്യാര്‍ത്ഥി JNUSU പ്രസിഡന്റാകുന്നത്.

JNU വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് ഇന്ന്

നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ (JNUSU) തിരഞ്ഞെടുപ്പ് നടക്കുന്നത്. ക്യാമ്പസിലെ പരസ്യ പ്രചാരണം ബുധനാഴ്ച്ച അവസാനിച്ചിരുന്നു. മാര്‍ച്ച് 16ന് പുറത്തിറക്കിയ പട്ടിക പ്രകാരം 7,751 രജിസ്‌ട്രേഡ് വോട്ടര്‍മാരാണ് തിരഞ്ഞെടുപ്പില്‍ പങ്കാളികളാകുക. മാര്‍ച്ച് 24ന് വോട്ടെണ്ണലും അന്നുതന്നെ ഫല പ്രഖ്യാപനവും ഉണ്ടാകും.

JNU വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് മാര്‍ച്ച് 22ന്

ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്‍ (JNUSU) തിരഞ്ഞെടുപ്പ് മാര്‍ച്ച് 22ന് നടക്കും. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് 2019 സെപ്റ്റംബറിലായിരുന്നു അവസാനമായി JNUSU തിരഞ്ഞെടുപ്പ് നടത്തിയത്. സ്ഥാനാര്‍ത്ഥികള്‍ക്ക് വ്യാഴാഴ്ച മുതല്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി അറിയിച്ചു. മാര്‍ച്ച് 24ന് വോട്ടെണ്ണലും അന്നുതന്നെ ഫല പ്രഖ്യാപനവും ഉണ്ടാകും.

JNUവില്‍ വിദ്യാര്‍ഥി സംഘര്‍ഷം; നിരവധി പേര്‍ക്ക് പരിക്ക്

ഇന്നലെ രാത്രിയാണ് ഇടത് സംഘടനകളിലെ പ്രവര്‍ത്തകരും ABVP പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയത്. സ്‌കൂള്‍ ഓഫ് ലാംഗ്വേജസില്‍ തിരഞ്ഞെടുപ്പു കമ്മിറ്റിയുമായി ബന്ധപ്പെട്ട യോഗത്തിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇരുഭാഗത്തു നിന്നും പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഡല്‍ഹി പോലീസ് അറിയിച്ചു.

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ MBA പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ABVSME, 2024-26ലെ MBA എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകര്‍ക്ക് ഏതെങ്കിലും അംഗീകൃത ബാച്ച്ലര്‍ ബിരുദം/തത്തുല്യ യോഗ്യത വേണം. കോഴ്‌സുകളുടെ വിശദാംശങ്ങള്‍ അടങ്ങുന്ന ബ്രോഷര്‍ https://www.jnu.ac.in/admissions എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ബ്രോഷറില്‍ നല്‍കിയിട്ടുള്ള ലിങ്ക് വഴി ഫെബ്രുവരി 28 വരെ അപേക്ഷ നല്‍കാം.