Short Vartha - Malayalam News

JNUവില്‍ വിദ്യാര്‍ഥി സംഘര്‍ഷം; നിരവധി പേര്‍ക്ക് പരിക്ക്

ഇന്നലെ രാത്രിയാണ് ഇടത് സംഘടനകളിലെ പ്രവര്‍ത്തകരും ABVP പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയത്. സ്‌കൂള്‍ ഓഫ് ലാംഗ്വേജസില്‍ തിരഞ്ഞെടുപ്പു കമ്മിറ്റിയുമായി ബന്ധപ്പെട്ട യോഗത്തിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇരുഭാഗത്തു നിന്നും പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഡല്‍ഹി പോലീസ് അറിയിച്ചു.