Short Vartha - Malayalam News

JNU വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് മാര്‍ച്ച് 22ന്

ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്‍ (JNUSU) തിരഞ്ഞെടുപ്പ് മാര്‍ച്ച് 22ന് നടക്കും. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് 2019 സെപ്റ്റംബറിലായിരുന്നു അവസാനമായി JNUSU തിരഞ്ഞെടുപ്പ് നടത്തിയത്. സ്ഥാനാര്‍ത്ഥികള്‍ക്ക് വ്യാഴാഴ്ച മുതല്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി അറിയിച്ചു. മാര്‍ച്ച് 24ന് വോട്ടെണ്ണലും അന്നുതന്നെ ഫല പ്രഖ്യാപനവും ഉണ്ടാകും.