തിരുപ്പതി ലഡു വിവാദം; പ്രതികരണവുമായി ജഗന്‍ മോഹന്‍ റെഡ്ഡി

തിരുപ്പതി ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രസാദമായി നല്‍കുന്ന ലഡുവില്‍ മൃഗക്കൊഴുപ്പും മത്സ്യ എണ്ണയും ഉണ്ടെന്ന ഭരണകക്ഷിയായ തെലുങ്കുദേശം പാര്‍ട്ടിയുടെ ആരോപണം തള്ളി ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. TDP മതപരമായ കാര്യങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കുകയാണ്. അവര്‍ പങ്കുവെച്ച ലബോറട്ടറി റിപ്പോര്‍ട്ട് എന്‍. ചന്ദ്രബാബു നായിഡു അധികാരമേറ്റ ജൂലൈ മുതലുള്ളതാണെന്നും ഗുണനിലവാരമില്ലാത്ത നെയ്യ് നല്‍കിയതിന് അന്നത്തെ വിതരണക്കാരായ എആര്‍ ഡയറിയാണ് ഉത്തരവാദികളെന്നും റെഡ്ഡി പറഞ്ഞു.

YSR കോൺഗ്രസിന് തിരിച്ചടി; രണ്ട് രാജ്യസഭ MP മാർ രാജിവെച്ചു

വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിക്ക് തിരിച്ചടിയായി ആന്ധ്രപ്രദേശിലെ YSR കോൺഗ്രസിൽ നിന്നുള്ള രണ്ട് രാജ്യസഭാ MP മാർ രാജ്യസഭാംഗത്വം രാജിവെച്ചു. ഇരുവരും TDP യിൽ ചേർന്നേക്കുമെന്നാണ് സൂചന. മോപിദേവി വെങ്കടരാമണ്ണ, ബേഡ മസ്താൻ റാവു എന്നിവരാണ് രാജിവെച്ച MP മാർ. ഇതോടെ YSR കോൺഗ്രസിൻ്റെ രാജ്യസഭയിലെ അംഗബലം 9 MP മാരായി ചുരുങ്ങി. ലോക്സഭയിൽ 4 MP മാരാണ് YSR കോൺഗ്രസിനുള്ളത്.

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരെ വധശ്രമത്തിന് കേസ്

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. TDP എംഎല്‍എ രഘുരാമ കൃഷ്ണ രാജു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഗുണ്ടൂര്‍ ജില്ലയിലെ നഗരംപാലം പോലീസാണ് FIR രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. CID മുന്‍ മേധാവി പി.വി. സുനില്‍ കുമാര്‍, ഇന്റലിജന്‍സ് മുന്‍ മേധാവി പി.എസ്.ആര്‍. ആഞ്ജനേയുലു എന്നിങ്ങനെ മുതിര്‍ന്ന IPS ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുളളവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ആന്ധ്രാ മുഖ്യമന്ത്രിയെ കല്ലെറിഞ്ഞവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപ പാരിതോഷികം

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡിയെ കല്ലെറിഞ്ഞവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് NTR പോലീസ്. വിവരങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് DCP കാഞ്ചി ശ്രീനിവാസ റാവു, ടാസ്‌ക് ഫോഴ്സ് ADCP ആര്‍. ശ്രീഹരിബാബു എന്നിവരുമായി 9490619342, 9440627089 എന്നീ നമ്പരുകളില്‍ യഥാക്രമം ബന്ധപ്പെടാമെന്നും വിവരം നല്‍കുന്നവരുടെ പേരുകള്‍ വെളിപ്പെടുത്തില്ലെന്നും പോലീസ് അറിയിച്ചു.Read More

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി ആന്ധ്രാ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളും പദ്ധതികളും ഇരുവരും ചര്‍ച്ച ചെയ്‌തെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഈ വിഷയത്തില്‍ പ്രധാനമന്ത്രി മോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും നേരത്തെയും ജഗന്‍ മോഹന്‍ റെഡ്ഡി നിരവധി ചര്‍ച്ച നടത്തിയിട്ടുണ്ട്. TDP അധ്യക്ഷന്‍ എന്‍. ചന്ദ്രബാബു നായിഡു അമിത് ഷായെയും BJP അധ്യക്ഷന്‍ ജെ.പി നദ്ദയെയും സന്ദര്‍ശിച്ച് ഒരു ദിവസത്തിന് ശേഷമാണ് ഈ കൂടിക്കാഴ്ച്ച നടന്നിരിക്കുന്നത്.