പുതിയ അപ്‌ഡേഷന്‍ പരീക്ഷിച്ച് ഇന്‍സ്റ്റഗ്രാം

പുതിയ പ്രൊഫൈല്‍ ലേഔട്ട് ഡിസൈനാണ് ഇന്‍സ്റ്റഗ്രാം പരീക്ഷിച്ചിരിക്കുന്നത്. പുതിയ അപ്‌ഡേറ്റ് വരുന്നതോടെ കുത്തനെയുള്ള ദീര്‍ഘ ചതുരാകൃതിയിലാണ് ചിത്രങ്ങളും വീഡിയോയും അടങ്ങുന്ന ഉള്ളടക്കങ്ങള്‍ പ്രദര്‍ശിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ചതുരാകൃതിയിലുള്ള ബ്ലോക്കുകളിലാണ് ചിത്രങ്ങള്‍ കാണിക്കുന്നത്. നിരവധി പേര്‍ക്ക് ഈ അപ്‌ഡേറ്റ് ലഭ്യമായി തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.Read More

വാട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍ ഇന്‍സ്റ്റഗ്രാമിലും പങ്കിടാം; ഫീച്ചര്‍ ഉടന്‍ അവതരിപ്പിച്ചേക്കും

ഉപയോക്താക്കള്‍ക്ക് വാട്സാപ്പ് സ്റ്റാറ്റസിലൂടെ മീഡിയ ഷെയറിങ് എളുപ്പത്തില്‍ സാധ്യമാക്കുന്ന ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്. വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റില്‍ ഫീച്ചര്‍ എത്തിയേക്കും. അതേസമയം വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കിടണമെങ്കില്‍ ക്രോസ്-പോസ്റ്റിംഗ് ഓപ്ഷന്‍ ആക്ടീവ് ആക്കണം. ഉപയോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പോസ്റ്റ് ആക്റ്റിവേഷന്‍ ഫീച്ചര്‍ ഒഴിവാക്കാനാകും.

പുതിയ ഫോട്ടോ ഷെയറിങ് ആപ്പ് തുടങ്ങാന്‍ പദ്ധതിയിട്ട് ടിക്ടോക്

ഇന്‍സ്റ്റഗ്രാമിനെ പോലെ ചിത്രങ്ങള്‍ക്കും എഴുത്തുകള്‍ക്കും മാത്രമുള്ള ആപ്പായിരിക്കും ടിക്ടോക് പുറത്തിറക്കുക. ടിക്ടോക് ഉപയോക്താക്കള്‍ക്ക് ടിക്ടോക് നോട്ട്സ് എന്ന പേരില്‍ ഈ ആപ്പിനെക്കുറിച്ചുള്ള നോട്ടിഫിക്കേഷനും ലഭിച്ചു തുടങ്ങിയിട്ടുണ്ട്. വീഡിയോ അപ്ലോഡ് ചെയ്യുന്നതിനെ മറികടക്കുക എന്നതല്ല ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനി പറയുന്നു. മറിച്ച് വീഡിയോ അപ്ലോഡ് ചെയ്യാന്‍ താത്പര്യമില്ലാത്ത ഉപയോക്താക്കളെയാണ് ഈ ആപ്പിലൂടെ ടിക്ടോക് ലക്ഷ്യം വയ്ക്കുന്നത്.

റീല്‍സ് പരസ്പരം പങ്കുവെക്കുന്നവര്‍ക്കായി ബ്ലെന്‍ഡ് ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി ഇന്‍സ്റ്റഗ്രാം

സുഹൃത്തുക്കള്‍ തമ്മിലുള്ള റീല്‍സ് പങ്കുവെക്കല്‍ പുതിയ തലത്തിലെത്തിക്കാനാണ് ബ്ലെന്‍ഡ് എന്ന ഫീച്ചര്‍ കമ്പനി അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നത്. സുഹൃത്തുക്കള്‍ പരസ്പരം അയച്ച റീലുകളുടെയും ഇരുവരും ലൈക്ക് ചെയ്ത റീലുകളുടെയും അടിസ്ഥാനത്തിലാണ് ഈ ഫീഡില്‍ റീലുകള്‍ പ്രദര്‍ശിപ്പിക്കുക. സ്പോട്ടിഫൈയിലെ ബ്ലെന്‍ഡ് ഫീച്ചറിന് സമാനമായ ഫീച്ചറായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്.

ലോകത്ത് ഏറ്റവും അധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പ് ആയി ഇന്‍സ്റ്റാഗ്രാം

2023ല്‍ ഇന്‍സ്റ്റാഗ്രാം ആഗോള തലത്തില്‍ ഡൗണ്‍ലോഡ് ചെയ്യപ്പട്ടത് 76.7 കോടി തവണയാണ്. സെന്‍സര്‍ ടവര്‍ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്‍സ്റ്റാഗ്രാമിന്റെ പ്രതിമാസ സജീവ ഉപഭോക്താക്കള്‍ 150 കോടിയാണ്. ടിക് ടോക്കിനെ മറികടന്നാണ് ഇന്‍സ്റ്റാഗ്രാം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ടിക് ടോക്കിന്റെ പ്രതിമാസ സജീവ ഉപഭോക്താക്കള്‍ 110 കോടിയ്ക്ക് മുകളിലാണ്. എന്നാല്‍ ഇപ്പോഴും ടിക് ടോക്കിന് തന്നെയാണ് ഏറ്റവും സജീവമായ ഉപഭോക്താക്കളുള്ളത്.

ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും പണിമുടക്കി; സക്കര്‍ബര്‍ഗിന് 3 ബില്യണ്‍ ഡോളര്‍ നഷ്ടം

മെറ്റയുടെ കീഴിലുള്ള സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ആഗോള തലത്തില്‍ പ്രവര്‍ത്തന രഹിതമായതിലൂടെ CEO മാര്‍ക്ക് സക്കര്‍ബര്‍ഗിന് നഷ്ടമായത് ഏകദേശം 3 ബില്യണ്‍ ഡോളര്‍. ബ്ലൂംബെര്‍ഗ് സൂചികയില്‍ സക്കര്‍ബര്‍ഗിന്റെ ആസ്തി ഒരു ദിവസം കൊണ്ട് 2.79 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 176 ബില്യണ്‍ ഡോളറായി. മെറ്റ ഓഹരികളിലും 1.6 ശതമാനം ഇടിവ് രേഖപ്പെടുത്തി.

സുഹൃത്തുക്കളുടെ ലൊക്കേഷന്‍ മാപ്പില്‍ കാണിക്കുന്ന ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി ഇന്‍സ്റ്റഗ്രാം

ഉപയോക്താക്കള്‍ക്ക് അവരുടെ ലൊക്കേഷന്‍ ആരെല്ലാം കാണണമെന്ന് തീരുമാനിക്കാന്‍ കഴിയുന്നതാണ് ഫീച്ചര്‍. സുരക്ഷയുടെ ഭാഗമായി എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന് വിധേയമായിട്ടായിരിക്കും ഫീച്ചര്‍ എത്തുന്നത്. മാപ്പില്‍ തന്നെ കുറിപ്പുകള്‍ പങ്കുവെയ്ക്കാന്‍ കഴിയുന്ന തരത്തിലാണ് ഫീച്ചര്‍ ക്രമീകരിക്കുക.

ഫേസ്ബുക്കിലും ത്രെഡ്സിലും ഒരേസമയം കുറിപ്പുകള്‍ പങ്കുവെയ്ക്കാം; പുതിയ ഫീച്ചര്‍ പരീക്ഷിക്കാനൊരുങ്ങി മെറ്റ

ത്രെഡ്‌സിലും ഫേസ്ബുക്കിലും ഒരേ സമയം കുറിപ്പുകള്‍ പങ്കുവെയ്ക്കാന്‍ കഴിയുന്ന ക്രോസ് പോസ്റ്റിംഗ് ഫീച്ചറാണ് മെറ്റ പരീക്ഷിക്കാനൊരുങ്ങുന്നത്. ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ഒരേ സമയം സ്റ്റോറികളും റീല്‍സുകളും ഷെയര്‍ ചെയ്യുന്നതിന് സമാനമായ ഫീച്ചറാണിത്. iOS ഉപയോഗക്താക്കള്‍ക്ക് മാത്രമായിരിക്കും പുതിയ അപ്‌ഡേറ്റ് ലഭിക്കുക.

ഇനി മുതല്‍ ഇന്‍സ്റ്റഗ്രാം ഫീഡില്‍ രാഷ്ട്രീയ ഉള്ളടക്കങ്ങള്‍ റെക്കമെന്റ് ചെയ്യില്ല

ഉപയോക്താക്കള്‍ ഫോളോ ചെയ്യാത്ത അക്കൗണ്ടുകളില്‍ നിന്നുള്ള രാഷ്ട്രീയ ഉള്ളടക്കങ്ങള്‍ മുന്‍കൂട്ടി റെക്കമന്റ് ചെയ്യില്ലെന്ന് ഇന്‍സ്റ്റഗ്രാം ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു. രാഷ്ട്രീയ ഉള്ളടക്കങ്ങള്‍ റെക്കമെന്റ് ചെയ്യുന്നത് നിര്‍ത്തുന്നതിനുള്ള പുതുക്കിയ നയം എക്‌സ്‌പ്ലോര്‍, റീലുകള്‍, ഇന്‍-ഫീഡ് റെക്കമെന്റേഷന്‍, നിര്‍ദ്ദേശിക്കപ്പെട്ട ഉപയോക്താക്കള്‍ എന്നിവ ഉള്‍പ്പടെയുള്ള ഇന്‍സ്റ്റാഗ്രാമിന്റെ മേഖലകള്‍ക്ക് ബാധകമാണ്. പ്രൊഫഷണല്‍ അക്കൗണ്ടുകള്‍ക്ക് അവരുടെ പോസ്റ്റുകള്‍ റെക്കമെന്റ് ചെയ്യാന്‍ യോഗ്യമാണോ എന്ന് അറിയാന്‍ അക്കൗണ്ട് സ്റ്റാറ്റസ് ക്രമീകരണം പരിശോധിക്കാന്‍ സാധിക്കും.

റൈറ്റ് വിത്ത് AI ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി ഇന്‍സ്റ്റഗ്രാം

റൈറ്റ് വിത്ത് AI വരുന്നതോടെ ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങളും ക്യാപ്ഷനുകളുമെല്ലാം AIയുടെ സഹാത്തോടെ എഴുതാന്‍ സാധിക്കും. AI ഉപയോഗിച്ച് എഴുതുന്ന പുതിയ ഫീച്ചറിനായുള്ള ജോലികളിലാണ് ഇന്‍സ്റ്റഗ്രാമെന്ന് മൊബൈല്‍ ഡെവലപ്പറായ അലെസാന്‍ഡ്രോ പലൂസി എക്‌സില്‍ കുറിച്ചിരുന്നു. വ്യത്യസ്ത രീതികളില്‍ സന്ദേശം എഴുതാന്‍ ഈ ഫീച്ചറിലൂടെ സാധിക്കുമെന്നും പറയുന്നു.