സൂക്ഷിക്കുക; വാട്‌സ്ആപ്പില്‍ വ്യാജ ട്രാഫിക് ഇ-ചലാന്‍ സന്ദേശം അയച്ച് തട്ടിപ്പ്

വിയറ്റ്നാം ഹാക്കര്‍മാര്‍ ആന്‍ഡ്രോയിഡ് മാല്‍വെയര്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്നും അതില്‍ വീഴരുതെന്നുമാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ട്രാഫിക് ചലാന്‍ എന്ന വ്യാജേന വാട്സ്ആപ്പില്‍ സന്ദേശങ്ങള്‍ അയച്ചാണ് ആളുകളെ കെണിയില്‍ വീഴ്ത്തുന്നതെന്ന് സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ ക്ലൗഡ് SEK പറയുന്നു. ഒറ്റനോട്ടത്തില്‍ പരിവാഹന്‍ സൈറ്റ് അല്ലെങ്കില്‍ കര്‍ണാടക പോലീസ് എന്ന് തോന്നിപ്പിച്ചാണ് വ്യാജ ഇ-ചലാന്‍ സന്ദേശങ്ങള്‍ അയക്കുന്നത്. ഇത് മനസിലാകാതെ മുന്നോട്ടുപോകുന്നവരുടെ ഫോണില്‍ വ്യാജ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താണ് തട്ടിപ്പ് നടത്തുന്നത്.Read More

37.5 കോടി വരിക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തി; വാദം നിഷേധിച്ച് എയര്‍ടെല്‍

ഉപഭോക്താക്കളുടെ ഡാറ്റയില്‍ യാതൊരുവിധ സുരക്ഷാ വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് എയര്‍ടെല്‍ അറിയിച്ചു. 37 കോടി എയര്‍ടെല്‍ ഉപഭോക്താക്കളുടെ ഫോണ്‍ നമ്പര്‍, ഇ-മെയില്‍, വിലാസം, ആധാര്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി കമ്പനി രംഗത്തെത്തിയത്. 'xenZen' എന്നറിയപ്പെടുന്ന ഹാക്കര്‍ ഡാറ്റാബേസ് ലിസ്റ്റ് ചെയ്തതായും വിവരങ്ങള്‍ക്കായി 50,000 ഡോളര്‍ ആവശ്യപ്പെട്ടതായുമാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ ഇമിഗ്രേഷന്‍ ഡാറ്റ ചൈനീസ് ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്

95.2 ജിഗാബൈറ്റ് മൂല്യമുള്ള ഇന്ത്യന്‍ ഇമിഗ്രേഷന്‍ ഡാറ്റ ചൈനീസ് ഹാക്കര്‍മാര്‍ ചോര്‍ത്തിയതായാണ് വിവരം. മലേഷ്യ, തായ്‌വാന്‍, സൗത്ത് കൊറിയ, ഹോങ്കോങ്, തായ്‌ലന്റ്, UK, നേപ്പാള്‍, മംഗോളിയ, കസാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളെയും ഹാക്കര്‍മാര്‍ ടാര്‍ഗറ്റ് ചെയ്തിട്ടുണ്ട്. ആപ്പിള്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ് എന്നീ സോഫ്റ്റ്‌വെയര്‍ സിസ്റ്റങ്ങളിലെ പോരായ്മകളെ തുടര്‍ന്നാണ് വിവരം ചോര്‍ത്തല്‍ നടക്കുന്നതെന്ന് ബീജിങ്ങിലെ ഹാക്കര്‍മാര്‍ പറഞ്ഞു.

ജീവനക്കാരുടെ ഇമെയിലുകള്‍ ഹാക്ക് ചെയ്തതത് റഷ്യന്‍ ഹാക്കര്‍മാരെന്ന് മൈക്രോ സോഫ്റ്റ്

മിഡ്നൈറ്റ് ബ്ലിസാര്‍ഡ് എന്ന റഷ്യന്‍ ഹാക്കര്‍മാര്‍ കമ്പനിയുടെ കോര്‍പ്പറേറ്റ് നെറ്റ്‌വര്‍ക്കില്‍ പ്രവേശിച്ച് സൈബര്‍ സെക്യൂരിറ്റി, ലീഗല്‍ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ വിവരങ്ങള്‍ ഹാക്ക് ചെയ്തുവെന്നാണ് മൈക്രോ സോഫ്റ്റ് പറയുന്നത്. നെറ്റ്‌വര്‍ക്കില്‍ തടസങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ടെന്നും സംഭവത്തില്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും കമ്പനി അറിയിച്ചു.