ഉപരി പഠനത്തിനായി ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് കുടിയേറുന്നവരില്‍ കൂടുതലും സ്ത്രീകള്‍

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് പോകുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ വിദഗ്ധരുടെ പഠനത്തില്‍ പറയുന്നത്. 2021ല്‍ 20-30 ശതമാനം ആളുകളായിരുന്നെങ്കില്‍ 2024 സാമ്പത്തിക വര്‍ഷത്തില്‍ അത്് 40-45 ശതമാനമായി ഉയര്‍ന്നു. അമേരിക്ക, UK, യൂറോപ്പ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലേക്കാണ് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പഠനത്തിനായി പോകുന്നത്. ഉപരിപഠനത്തിനായി ധനസഹായം തേടുന്നവരില്‍ പകുതിയും സ്ത്രീകളാണെന്നാണ് ഡാറ്റ പറയുന്നത്.

സംസ്ഥാനത്ത് വിദേശ സർവകലാശാല ക്യാമ്പസുകൾ സ്ഥാപിക്കുന്ന തീരുമാനത്തിൽ നിന്ന് CPM പിന്നോട്ട്

തീരുമാനം ഇടത് നയത്തിന് വിരുദ്ധമാണെന്ന് വിമർശനം ഉയർന്നതിനെ തുടർന്നാണ് വിദേശ സർവകലാശാല ക്യാംപസ് സംസ്ഥാനത്ത് സ്ഥാപിക്കാനുള്ള തീരുമാനത്തിൽ പുനരാലോചന നടത്തുന്നത്. വിദേശ സർവകലാശാല സംബന്ധിച്ച കാര്യത്തിൽ CPI സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള CPM പോളിറ്റ് ബ്യൂറോ യോഗത്തിൽ വിഷയം ചർച്ച ചെയ്ത ശേഷമാകും അന്തിമ തീരുമാനം എടുക്കുക.

സ്വകാര്യ സർവകലാശാലകളെ സ്വാഗതം ചെയ്ത് സ്പീക്കർ എ.എൻ. ഷംസീർ

ഇത്തരം യൂണിവേഴ്സിറ്റികളുടെ വരവോടെ ഇവിടെയുളള സർവകലാശാലകൾ തകരുമെന്ന ആവലാതി ആവശ്യമില്ല. നമ്മുടെ സർവകലാശാലകൾ ചില ഘട്ടത്തിൽ വിദ്യാർത്ഥികളെ മറക്കുന്ന പ്രവണതയുണ്ട്. പുതിയ കോഴ്സുകൾ പഠിക്കാൻ സ്വകാര്യ സർവകലാശാലകള്‍ വരുന്നതോടെ വിദ്യാർത്ഥികൾക്ക് സാധിക്കുമെന്നും എ.എൻ. ഷംസീർ പറഞ്ഞു. അതേസമയം 20 സ്വകാര്യ സര്‍വകലാശാലകള്‍ സംസ്ഥാനത്ത് കാംപസ് തുടങ്ങുന്നതിന് താല്‍പ്പര്യം അറിയിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ മേഖലയില്‍ വന്‍ നിക്ഷേപം ആവശ്യമാണെന്ന് CPM സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍

ഇന്ത്യ ഒരു മുതലാളിത്ത സമൂഹമാണ് എന്നത് അംഗീകരിക്കേണ്ടതാണ്. ആ സമൂഹത്തിന്റെ ഭാഗമാകുന്ന സര്‍ക്കാരിനും അത്തരത്തില്‍ മാത്രമേ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുകയുളളൂ. വിദ്യാര്‍ഥികൾക്ക് ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുമായി ബന്ധപ്പെടുത്തിയുളള പഠന രീതി സാമൂഹ്യ പ്രതിബദ്ധത കൈവിടാതെ നിര്‍വഹിക്കാനുള്ള ശ്രമമാണ് ബജറ്റ് നടത്തുന്നത് എന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

വിദേശ സര്‍വകലാശാല വിഷയത്തില്‍ അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടില്ലെന്ന് മന്ത്രി ആര്‍ ബിന്ദു

വിഷയത്തില്‍ ആലോചനകള്‍ നടത്തേണ്ടത് അനിവാര്യമാണെന്നും ഇതിനുളള സാധ്യതകള്‍ പരിശോധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ധനകാര്യപരമായ സാധ്യതകളെക്കുറിച്ചാണ് ബജറ്റില്‍ സംസാരിച്ചത്. SFI യുടെ ആശങ്കകള്‍ പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് വിദേശ സര്‍വകലാശാലകള്‍ അനുവദിക്കരുതെന്ന് SFI സംസ്ഥാന പ്രസിഡന്റ് അനുശ്രീ ആവശ്യപ്പെട്ടിരുന്നു.Read More

വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കാന്‍ സ്വകാര്യ സര്‍വകലാശാലകള്‍ നല്ലതാണെന്ന് മന്ത്രി ആര്‍. ബിന്ദു

വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ നിക്ഷേപം അനുവദിക്കാനും സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കാനുമുള്ള ബജറ്റ് നിര്‍ദേശം സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. നേരത്തേ ഉള്ള ആലോചനകളുടെ തുടര്‍ച്ച ആയാണ് ബജറ്റില്‍ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. സ്വകാര്യ സര്‍വകലാശാലകള്‍ അനുവദിക്കുമ്പോള്‍ ശക്തമായ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഉറപ്പാക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു പറഞ്ഞു.

സംസ്ഥാനത്ത് വിദേശ സർവകലാശാലകള്‍ അനുവദിക്കരുതെന്ന് SFI സംസ്ഥാന പ്രസിഡന്റ് അനുശ്രീ

ആശങ്ക സർക്കാരിനെ അറിയിക്കുമെന്നും അനുശ്രീ വ്യക്തമാക്കി. വിദേശ വിദ്യാർഥികളെ സംസ്ഥാനത്തേക്ക് ആകർഷിക്കുക, വിദ്യാഭ്യാസത്തിന് ആയി കേരളത്തില്‍ നിന്ന് വിദേശത്തേക്ക് പോകുന്നവരുടെ എണ്ണം കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ആണ് വിദേശ സർവകലാശാലാ കാംപസുകൾ കൊണ്ടു വരുന്നതിനുളള സാധ്യത സംസ്ഥാന സർക്കാർ അന്വേഷിക്കുന്നത്.