സ്വകാര്യ സർവകലാശാലകളെ സ്വാഗതം ചെയ്ത് സ്പീക്കർ എ.എൻ. ഷംസീർ

ഇത്തരം യൂണിവേഴ്സിറ്റികളുടെ വരവോടെ ഇവിടെയുളള സർവകലാശാലകൾ തകരുമെന്ന ആവലാതി ആവശ്യമില്ല. നമ്മുടെ സർവകലാശാലകൾ ചില ഘട്ടത്തിൽ വിദ്യാർത്ഥികളെ മറക്കുന്ന പ്രവണതയുണ്ട്. പുതിയ കോഴ്സുകൾ പഠിക്കാൻ സ്വകാര്യ സർവകലാശാലകള്‍ വരുന്നതോടെ വിദ്യാർത്ഥികൾക്ക് സാധിക്കുമെന്നും എ.എൻ. ഷംസീർ പറഞ്ഞു. അതേസമയം 20 സ്വകാര്യ സര്‍വകലാശാലകള്‍ സംസ്ഥാനത്ത് കാംപസ് തുടങ്ങുന്നതിന് താല്‍പ്പര്യം അറിയിച്ചിട്ടുണ്ട്.