T20 ലോകകപ്പ്; വിന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന് അനായാസ വിജയം

സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ വിന്‍ഡീസ് ഉയര്‍ത്തിയ 181 റണ്‍സെന്ന വിജയലക്ഷ്യം ഇംഗ്ലണ്ട് എളുപ്പം മറികടന്നു. 15-പന്തുകള്‍ ബാക്കി നില്‍ക്കേയായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ഫിലിപ് സാള്‍ട്ടും ബെയര്‍സ്റ്റോയുമാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ ബ്രാന്‍ഡന്‍ കിങ്ങും ജോണ്‍സണ്‍ ചാള്‍സും സമ്മാനിച്ചത്.

ഋഷി സുനക്ക് ബ്രിട്ടനില്‍ ജനപ്രിയന്‍ അല്ലാതാകുന്നു

14 വർഷത്തെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഭരണം അവസാനിപ്പിക്കാൻ ബ്രിട്ടീഷുകാർ ആഗ്രഹിക്കുന്നു എന്നാണ് അടുത്തിടെ പുറത്തിറങ്ങിയ മിക്ക സര്‍വേകളും പറയുന്നത്. 18 മാസം മുമ്പ് പ്രധാനമന്ത്രി ആയതിന് ശേഷം ഋഷി സുനക്ക് ഒന്നും ചെയ്തിട്ടില്ലെന്നും വിമര്‍ശകര്‍ ആരോപിക്കുന്നു. നാഷണൽ ഹെൽത്ത് സർവീസ് വെയിറ്റിംഗ് ലിസ്റ്റുകൾ സുനക്ക് അധികാരമേറ്റ സമയത്തേക്കാൾ കൂടുതലാണ്, പണപ്പെരുപ്പം കുറഞ്ഞെങ്കിലും സാമ്പത്തിക വളർച്ച മുരടിപ്പിലാണ് തുടങ്ങിയ പ്രശ്നങ്ങളും ജനങ്ങള്‍ ഉന്നയിക്കുന്നു.Read More

ഇംഗ്ലണ്ടില്‍ ഋഷി സുനക്കിന് വന്‍ തോല്‍വി പ്രവചിച്ച് സര്‍വേ

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്ക് നേതൃത്വം നല്‍കുന്ന കൺസർവേറ്റീവ് പാർട്ടി അടുത്ത തിരഞ്ഞെടുപ്പില്‍ 155 സീറ്റുകളിലേക്ക് ഒതുങ്ങുമെന്നാണ് YouGov എന്ന ഏജന്‍സി പ്രവചിക്കുന്നത്. നിലവില്‍ പ്രതിപക്ഷത്തുളള ലേബർ പാർട്ടി 403 സീറ്റുകൾ നേടി അധികാരത്തില്‍ വരും. 326 ആണ് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആവശ്യമായ ഭൂരിപക്ഷം. 2025 ജനുവരിക്ക് മുമ്പായി ബ്രിട്ടനില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് കരുതുന്നത്.Read More

ഇംഗ്ലണ്ടിനെതിരേ നടന്ന നാലാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റിന് വിജയിച്ച് ഇന്ത്യ

ഇംഗ്ലണ്ട് - 353, 145. ഇന്ത്യ - 307, 192/ 5 എന്നതാണ് സ്‌കോര്‍ നില. ശുഭ്മാന്‍ ഗില്ലും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറേലും ചേര്‍ന്ന് നടത്തിയ പ്രകടനമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഇന്നത്തെ വിജയത്തോടെ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പര ഇന്ത്യക്ക് സ്വന്തമായി. ആദ്യ ടെസ്റ്റില്‍ തോറ്റ ഇന്ത്യ പിന്നീടുള്ള മൂന്ന് ടെസ്റ്റുകളും വിജയിക്കുകയായിരുന്നു.

ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 246 റണ്‍സിന് പുറത്ത്

ഇന്ത്യയ്ക്കെതിരായ ആദ്യ മത്സരത്തിന്‍റെ ഒന്നാം ഇന്നിംഗ്സില്‍ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്‍റെ അർദ്ധ സെഞ്ച്വറി (70) പ്രകടനമാണ് ഇംഗ്ലണ്ടിന്‍റെ സ്കോർ 200 കടത്തിയത്. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജയും ആര്‍ അശ്വിനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അക്‌സര്‍ പട്ടേലിനും ജസ്പ്രിത് ബുമ്രയ്ക്കും രണ്ട് വിക്കറ്റ് വീതമുണ്ട്.

ഇന്ത്യക്കെതിരെ ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ടോസ്

ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു. രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ അക്‌സര്‍ പട്ടേല്‍ എന്നീ മൂന്ന് സ്പിന്നർമാരുമായാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. പേസര്‍മാരായി ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും ടീമിലുണ്ട്.

ഡേവിഡ് കാമറൂണിനെ യുകെ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചു

മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ യുകെ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചു. പുതിയ ആഭ്യന്തര മന്ത്രിയായി നിയമിതനായ വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലിക്ക് പകരക്കാരനായാണ് ഡേവിഡ് കാമറൂണിനെ നിയമിച്ചത്.

ഋഷി സുനക് ആഭ്യന്തര മന്ത്രി സുല്ല ബ്രാവർമാനെ പുറത്താക്കി

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ആഭ്യന്തര മന്ത്രി സുല്ല ബ്രാവർമാനെ പുറത്താക്കി. രാജ്യത്ത് നടന്ന പലസ്തീൻ അനുകൂല മാർച്ച് പോലീസ് മൃദുവായി കൈകാര്യം ചെയ്തത് ബ്രാവര്‍മാന്‍ വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് നടപടി ഉണ്ടായിരിക്കുന്നത്.

ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് രണ്ടാം ജയം

2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് രണ്ടാം ജയം. നെതർലൻഡ്സിനെ 160 റൺസിനാണ് പരാജയപ്പെടുത്തിയത്. പോയിന്‍റ് ടേബിളിൽ ഏഴാം സ്ഥാനത്തെത്തിയതോടെ ഇംഗ്ലണ്ട് 2025 ൽ നടക്കാനിരിക്കുന്ന ICC ചാമ്പ്യൻസ് ട്രോഫിക്ക് യോഗ്യത നേടി.