Short Vartha - Malayalam News

ഇംഗ്ലണ്ടില്‍ ഋഷി സുനക്കിന് വന്‍ തോല്‍വി പ്രവചിച്ച് സര്‍വേ

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്ക് നേതൃത്വം നല്‍കുന്ന കൺസർവേറ്റീവ് പാർട്ടി അടുത്ത തിരഞ്ഞെടുപ്പില്‍ 155 സീറ്റുകളിലേക്ക് ഒതുങ്ങുമെന്നാണ് YouGov എന്ന ഏജന്‍സി പ്രവചിക്കുന്നത്. നിലവില്‍ പ്രതിപക്ഷത്തുളള ലേബർ പാർട്ടി 403 സീറ്റുകൾ നേടി അധികാരത്തില്‍ വരും. 326 ആണ് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആവശ്യമായ ഭൂരിപക്ഷം. 2025 ജനുവരിക്ക് മുമ്പായി ബ്രിട്ടനില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് കരുതുന്നത്. 18,000 ലധികം ആളുകളാണ് YouGov നടത്തിയ സർവേയില്‍ പങ്കെടുത്തത്. 1997ൽ കൺസർവേറ്റീവ് പാർട്ടി 165 MPമാരില്‍ ഒതുങ്ങിയ പരാജയത്തെക്കാൾ മോശമായ തോൽവിയാണ് ഇത്തവണ ഉണ്ടാകുക എന്നും സര്‍വേ പ്രവചിക്കുന്നു.