Short Vartha - Malayalam News

ഋഷി സുനക്ക് ബ്രിട്ടനില്‍ ജനപ്രിയന്‍ അല്ലാതാകുന്നു

14 വർഷത്തെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഭരണം അവസാനിപ്പിക്കാൻ ബ്രിട്ടീഷുകാർ ആഗ്രഹിക്കുന്നു എന്നാണ് അടുത്തിടെ പുറത്തിറങ്ങിയ മിക്ക സര്‍വേകളും പറയുന്നത്. 18 മാസം മുമ്പ് പ്രധാനമന്ത്രി ആയതിന് ശേഷം ഋഷി സുനക്ക് ഒന്നും ചെയ്തിട്ടില്ലെന്നും വിമര്‍ശകര്‍ ആരോപിക്കുന്നു. നാഷണൽ ഹെൽത്ത് സർവീസ് വെയിറ്റിംഗ് ലിസ്റ്റുകൾ സുനക്ക് അധികാരമേറ്റ സമയത്തേക്കാൾ കൂടുതലാണ്, പണപ്പെരുപ്പം കുറഞ്ഞെങ്കിലും സാമ്പത്തിക വളർച്ച മുരടിപ്പിലാണ് തുടങ്ങിയ പ്രശ്നങ്ങളും ജനങ്ങള്‍ ഉന്നയിക്കുന്നു. ഒക്ടോബറിലോ നവംബറിലോ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്ക് തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമെന്നാണ് കരുതുന്നത്.