ഭൂമിയെ ലക്ഷ്യമാക്കി അതിവേഗത്തില്‍ രണ്ട് ഉല്‍ക്കകള്‍ നീങ്ങുന്നതായി നാസ
അതിവേഗത്തില്‍ നീങ്ങുന്ന രണ്ട് ഉല്‍ക്കകള്‍ യാതൊരുവിധ ഭീഷണിയുമില്ലാതെ ഭൂമിക്ക് അരികിലൂടെ ഇന്ന് കടന്നു പോകുമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നാസ അറിയിച്ചു. ഭൂമിയില്‍ നിന്ന് 4,580,000 മൈലുകള്‍ക്ക് അപ്പുറത്തുകൂടിയാണ് ഇത് കടന്നുപോകുക. 2024 RO11 എന്ന് പേരിട്ടിരിക്കുന്ന ഉല്‍ക്കയ്ക്ക് 120 അടി നീളം വരും. അതായത് ഒരു ഉല്‍ക്കയ്ക്ക് വാണിജ്യ വിമാനത്തിന്റെ അത്ര വലിപ്പമുണ്ട്.Read More
ഫാല്‍ക്കണ്‍ 9ല്‍ നിന്ന് പുറപ്പെട്ട 20 ഉപഗ്രഹങ്ങള്‍ ഭൂമിയിലേക്ക് തിരികെ പതിച്ചേക്കും
USലെ കാലിഫോര്‍ണിയയില്‍ നിന്ന് വിക്ഷേപിച്ച ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ നിന്ന് പുറപ്പെട്ട 20 ഉപഗ്രഹങ്ങള്‍ ഭൂമിയിലേക്ക് തിരികെ പതിക്കുമെന്ന് സ്പേസ് എക്സ് അറിയിച്ചു. ഫാല്‍ക്കണ്‍ 9ന്റെ രണ്ടാം ഘട്ടത്തില്‍ ദ്രാവക ഓക്‌സിജന്‍ ചോര്‍ച്ച വര്‍ധിക്കുകയും ഭ്രമണപഥം ഉയര്‍ത്തുന്ന രണ്ടാമത്തെ ജ്വലനം പരാജയപ്പെടുകയും ചെയ്തതായി കമ്പനി അറിയിച്ചു. ഭൂമിയില്‍ നിന്ന് 135 കിലോമീറ്റര്‍ മാത്രം മുകളിലുള്ള ദീര്‍ഘ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിന്റെ ഏറ്റവും താഴ്ന്ന പോയിന്റിലാണ് ഉപഗ്രഹങ്ങള്‍.
വിമാനത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിക്കരികിലെത്തുമെന്ന മുന്നറിയിപ്പുമായി നാസ
2024 KN1 എന്ന ഛിന്നഗ്രഹമാണ് ഇന്ത്യന്‍ സമയം ഞായറാഴ്ച രാത്രി 11:39 ന് ഭൂമിക്കരികിലെത്തുകയെന്ന് നാസ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അമോര്‍ ഗ്രൂപ്പില്‍പ്പെട്ട ഈ ഛിന്നഗ്രഹം മണിക്കൂറില്‍ 16,500 കിലോമീറ്റര്‍ വേഗതയിലാണ് കുതിക്കുന്നത്. ഭൂമിക്ക് 5,610,000 കിലോമീറ്റര്‍ അകലെക്കൂടെയാണ് ഛിന്നഗ്രഹം കടന്നുപോവുക.
ഭൂമിക്കരികിലൂടെ ഇന്നൊരു ഛിന്നഗ്രഹം കടന്നുപോകുമെന്ന് നാസ
250 അടി വലിപ്പമുള്ള '2024 JB2'എന്ന ഛിന്നഗ്രഹം ഭൂമിക്കരികിലൂടെ കടന്നു പോകുമെന്ന് നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയാണ് അറിയിച്ചിരിക്കുന്നത്. അപ്പോളോ വിഭാഗത്തില്‍ പെടുന്ന ഈ ഛിന്നഗ്രഹത്തിന് മണിക്കൂറില്‍ 63683 കിലോമീറ്ററാണ് വേഗം. ഭൂമിയില്‍ നിന്ന് ഛിന്നഗ്രഹത്തിലേക്ക് 44.2 ലക്ഷം കിലോമീറ്ററിലേറെ ദൂരമുണ്ട്. ഇതിന് കാര്യമായ ഭീഷണി സൃഷ്ടിക്കാത്തതിനാല്‍ ശാസ്ത്രജ്ഞര്‍ അപകട മുന്നറിയിപ്പ് നല്‍കിയിട്ടില്ല.
ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ രാത്രി ഇന്ത്യയില്‍ ഇന്ന് അനുഭവപ്പെടും
പ്രധാന സീസണൽ പരിവർത്തനമായ ഈ പ്രതിഭാസം വിന്റർ സോളിസ്റ്റിസ് എന്നാണ് അറിയപ്പെടുന്നത്. ഭൂമിയുടെ ധ്രുവങ്ങളിലൊന്ന് സൂര്യനിൽ നിന്ന് വളരെ അകലെയായിരിക്കുമ്പോഴാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. വടക്കൻ അർദ്ധഗോളത്തിൽ ഏകദേശം 7 മണിക്കൂറും 14 മിനിറ്റുമായിരിക്കും ഡിസംബര്‍ 22 ന് പകൽ വെളിച്ചം.