കോവിഡ് പോലെയല്ല മങ്കിപോക്‌സിന്റെ വ്യാപനം നിയന്ത്രണവിധേയമാണെന്ന് WHO

മങ്കിപോക്‌സിന്റെ(എംപോക്‌സ്) പഴയതോ പുതിയതോ ആയ വകഭേദം കോവിഡുമായി താരതമ്യപ്പെടുത്താനാകില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് റീജിയണല്‍ ഡയറക്ടറായ ഹാന്‍സ് ക്ലൂഗ് വ്യക്തമാക്കി. എംപോക്‌സിന്റെ വ്യാപനം നിയന്ത്രണവിധേയമാണെന്നും എംപോക്‌സ് വ്യാപനം തടയാനുള്ള നടപടികളെ കുറിച്ച് അധികൃതര്‍ക്ക് അറിവുണ്ടെന്നും തീര്‍ച്ചയായും എംപോക്‌സിനെ ഒറ്റക്കെട്ടായി മറികടക്കാനാകുമെന്നും ഹാന്‍സ് പറഞ്ഞു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വ്യാപകമാകുന്ന മങ്കിപോക്‌സിനെതിരെ ആഗോളതലത്തില്‍ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്ന് കോവിഡിന് സമാനമായ സാഹചര്യമുണ്ടാകുമോ എന്ന ആശങ്ക ഉയര്‍ന്നു വന്നിരുന്നു.

ഇന്ത്യയിലെ കോവിഡ് വര്‍ധനവിന് പിന്നില്‍ രണ്ട് വകഭേദങ്ങളെന്ന് കേന്ദ്രം

KP.1, KP.2 എന്നീ വകഭേദങ്ങളാണ് ഇന്ത്യയിലെ കോവിഡ് കേസുകളുടെ വര്‍ധനവിന് പിന്നിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ. പി. നദ്ദ വ്യക്തമാക്കി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. JN.1 ഒമിക്രോണ്‍ വകഭേദത്തില്‍ നിന്നും ഉരുത്തിരിഞ്ഞവയാണ് KP.1, KP.2 എന്നീ വകഭേദങ്ങളെന്നും മന്ത്രി പറഞ്ഞു. ഓഗസ്റ്റ് അഞ്ചു വരെ 824 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.

ജാഗ്രത; കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധനവെന്ന് WHO

വിവിധ രാജ്യങ്ങളിലായി കഴിഞ്ഞ കുറച്ച് ആഴ്ചകളായി കൊവിഡ് കേസുകളില്‍ വര്‍ധനവ് ഉണ്ടായതായി ലോകാരോഗ്യ സംഘടന. കൊവിഡ് പോസിറ്റീവാകുന്നവരുടെ നിരക്ക് കൂടുന്നതായി WHO അറിയിച്ചു. 84 രാജ്യങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ നിന്നാണ് കൊവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം കഴിഞ്ഞ കുറച്ച് ആഴ്ചകളായി കൂടുന്നതായി കണ്ടെത്തിയത്. നിലവില്‍ അമേരിക്ക, യൂറോപ്പ്, വെസ്റ്റേണ്‍ പസഫിക് എന്നിവിടങ്ങളിലാണ് കൊവിഡ് വ്യാപനം കൂടുതലായിട്ടുള്ളത്. അധികം വൈകാതെ കൊവിഡിന്റെ തീവ്രമായ വകഭേദങ്ങള്‍ വന്നേക്കാമെന്നും WHO വ്യക്തമാക്കി.

സിങ്കപ്പൂരില്‍ വീണ്ടും രൂക്ഷമായി കോവിഡ് വ്യാപനം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് സിങ്കപ്പൂര്‍ ആരോഗ്യ മന്ത്രി ഒങ് യെ കുങ് നിര്‍ദേശിച്ചു. മെയ് അഞ്ചിനും പതിനൊന്നിനും ഇടയില്‍ കോവിഡ് ബാധിതരുടെ എണ്ണം 25,900 ആയി ഉയര്‍ന്നിട്ടുണ്ട്. അടുത്ത രണ്ടോ നാലോ ആഴ്ചക്കുള്ളില്‍ വ്യാപനം കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

കോവിഡ് ബാധിച്ചവരില്‍ ഗുരുതര ഹൃദയ പ്രശ്‌നങ്ങള്‍ ബാധിക്കാമെന്ന് പഠനം

ഗുരുതരമായി കോവിഡ് ബാധിച്ചവരില്‍ ഹൃദയപ്രശ്നങ്ങള്‍ നീണ്ടുനില്‍ക്കുന്നതായാണ് സര്‍ക്കുലേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. പഠനത്തിനായി കോവിഡുമായി ബന്ധപ്പെട്ട് ശ്വാസകോശ പ്രശ്നങ്ങളും അക്യൂട്ട് റസ്പിറേറ്ററി ഡിസ്ട്രെസ് സിന്‍ഡ്രോമും ബാധിച്ചവരിലെ ഹൃദയപ്രശ്നങ്ങളാണ് ഗവേഷകര്‍ നിരീക്ഷിച്ചത്. കൊറോണ വൈറസ് ഹൃദയകോശങ്ങളെ നേരിട്ട് ബാധിച്ചില്ലെങ്കില്‍ പോലും അവ ഹൃദയത്തിന് പ്രശ്‌നമുണ്ടാക്കാമെന്നാണ് പഠനത്തില്‍ പറയുന്നത്.

കൊവിഡ് വാക്‌സിനുകള്‍ തലച്ചോറിനെയും ഹൃദയത്തെയും ബാധിക്കുമെന്ന് പഠനം

തലച്ചോറിനെയും ഹൃദയത്തെയും ബാധിക്കുന്ന 13 ഗുരുതര പ്രശ്നങ്ങള്‍ക്ക് കൊവിഡ് വാക്‌സിനുകള്‍ കാരണമാകുമെന്നും അതിന്റെ പ്രത്യാഘാതം അതീവ ഗുരുതരമാണെന്നും പഠനത്തില്‍ പറയുന്നു. ഗ്ലാബല്‍ വാക്സിന്‍ ഡേറ്റ നെറ്റ്വര്‍ക്കിന്റെ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തലച്ചോറില്‍ വീക്കമുണ്ടാകുന്ന അക്യൂട്ട് ഡിസെമിനേറ്റഡ് എന്‍സഫലോമൈലൈറ്റിസ് ആണ് കൊവിഡ് വാക്സിന്റെ ഏറ്റവും പുതുതായി കണ്ടെത്തിയ പാര്‍ശ്വഫലം.

ഇന്ത്യയിൽ ഇന്നലെ 122 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

ഇതോടെ രാജ്യത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 1,522 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള പശ്ചിമ ബംഗാളിൽ ഇന്നലെ 10 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 656 ആയി ഉയർന്നു.

ഇന്ത്യയിൽ ഇന്നലെ 188 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

ഇതോടെ രാജ്യത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 1,473 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള പശ്ചിമ ബംഗാളിൽ 646 പേരാണ് ചികിത്സയിലുള്ളത്. കേരളത്തിൽ 51 പേർ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ട്.

ഇന്ത്യയിൽ ഇന്നലെ 156 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

ഇതോടെ രാജ്യത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 1400 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ കേരളത്തിൽ കോവിഡ് ബാധിച്ച് മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. നിലവിൽ പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ളത്. 641 പേരാണ് പശ്ചിമ ബംഗാളിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

ഇന്ത്യയിൽ ഇന്നലെ 187 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

ഇതോടെ രാജ്യത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 1,381 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ഓരോ കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു.