സ്വാതന്ത്ര്യ ദിനാചരണം; വിമാനത്താവളങ്ങളിലെ സുരക്ഷ വര്‍ധിപ്പിച്ചു
ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ നിര്‍ദേശ പ്രകാരം കൊച്ചിയുള്‍പ്പടെയുള്ള എല്ലാ വിമാനത്താവളങ്ങളുടെയും സുരക്ഷ വര്‍ധിപ്പിച്ചു. ഓഗസ്റ്റ് 20 വരെയാണ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുള്ളത്. തിരക്കേറിയ സമയങ്ങളില്‍ സുരക്ഷാപരിശോധനക്ക് കൂടുതല്‍ സമയം ആവശ്യമായി വരുന്നതിനാല്‍ യാത്രക്കാര്‍ മാര്‍ഗനിര്‍ദേശങ്ങളോട് സഹകരിക്കണമെന്നും സിയാല്‍ അറിയിച്ചു.
കാലടിയിൽ ഗതാഗതക്കുരുക്ക് രൂക്ഷം; കൊച്ചി വിമാനത്താവളത്തിലേക്ക് പോകുന്നവര്‍ വലയുന്നു
MC റോഡിൽ മരോട്ടിച്ചോട്- ഒക്കൽ വരെയുളള 5 കിലോമീറ്റർ ദൂരം വാഹനങ്ങൾക്ക് കടന്നു പോകാന്‍ ഒരു മണിക്കൂറിലേറെ സമയം എടുക്കുന്നതായാണ് പരാതി. പരിചയ സമ്പത്തുളള ട്രാഫിക് വാർഡൻമാരെ നിയോഗിക്കാത്തതും വാഹനങ്ങളുടെ അനധികൃത പാർക്കിംഗും ഗതാഗതക്കുരുക്ക് കൂട്ടുന്നു. വിമാനത്താവള യാത്രക്കാർ പലപ്പോഴും കുരുക്കിൽ പെട്ട് വലയുകയാണ്.Read More
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് വേനല്‍ക്കാല വിമാന സര്‍വീസ് പട്ടിക പ്രഖ്യാപിച്ചു
300ലേറെ അധിക സര്‍വീസുകളാണ് പ്രഖ്യാപിച്ചത്. ശീതകാല പട്ടികയില്‍ ആകെ ഉണ്ടായിരുന്ന 1330 സര്‍വീസുകള്‍ 1628 സര്‍വീസുകളാക്കി ഉയര്‍ത്തി. അബുദാബിയിലേക്ക് 66 സര്‍വീസുകള്‍, ദോഹയിലേക്ക് 46 സര്‍വീസുകള്‍, ദുബായിലേക്ക് 45 സര്‍വീസുകള്‍ എന്നിങ്ങനെയാണ് സര്‍വീസുകള്‍. ഒപ്പം തായ് എയര്‍വേയ്സ് ബാങ്കോക്ക് സുവര്‍ണഭൂമി വിമാനത്താവളത്തിലേക്ക് ത്രിവാര പ്രീമിയം സര്‍വീസുകളും തായ് ലയണ്‍ എയര്‍ ബാങ്കോക്ക് ഡോണ്‍ മ്യൂങ് വിമാനത്താവളത്തിലേക്ക് പ്രതിദിന സര്‍വീസുകളും ആരംഭിക്കും.
ഗള്‍ഫ് രാജ്യങ്ങളിലേക്കും ലക്ഷദ്വീപിലേക്കും കൂടുതല്‍ വിമാന സര്‍വീസുകളുമായി സിയാല്‍
ലക്ഷദ്വീപിലേക്കുള്ള അലയന്‍സ് എയറിന്റെ സര്‍വീസ് ഏഴില്‍ നിന്ന് ഒമ്പതാക്കി ഉയര്‍ത്തുമെന്നും ഗള്‍ഫ് രാജ്യങ്ങളിലെ പല നഗരങ്ങളിലേക്കായി അധിക സര്‍വീസുകള്‍ നടത്തും എന്നുമാണ് സിയാല്‍ അറിയിച്ചിരിക്കുന്നത്. ബാംഗ്ലൂരിലേക്ക് എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സും ഇന്‍ഡിഗോയും ആകാശ എയറും 14 പ്രതിവാര സര്‍വീസുകളും അധികമായി നടത്തും. യാത്രാ നിരക്ക് കുറയുമെന്നും ഇക്കൊല്ലം യാത്രക്കാരുടെ എണ്ണത്തില്‍ 17 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും സിയാല്‍ വ്യക്തമാക്കി.