തിരുപ്പതി ലഡുവിലെ മൃഗക്കൊഴുപ്പ്; റിപ്പോര്‍ട്ട് തേടി കേന്ദ്ര ആരോഗ്യമന്ത്രി

തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ പ്രസാദമായി നല്‍കുന്ന ലഡു നിര്‍മ്മിക്കാന്‍ മൃഗക്കൊഴുപ്പും മറ്റ് നിലവാരമില്ലാത്ത ചേരുവകളും ഉപയോഗിച്ചെന്ന ആരോപണത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിനോട് റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ട് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും നദ്ദ പറഞ്ഞു. വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാരിന്റെ കാലത്ത് തിരുപ്പതി ലഡു നിര്‍മ്മിക്കാന്‍ മൃഗക്കൊഴുപ്പും മറ്റ് നിലവാരമില്ലാത്ത ചേരുവകളും ഉപയോഗിച്ചുവെന്ന മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന്റെ ആരോപണത്തിന് പിന്നാലെയാണ് നടപടി.

YSR കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഓഫീസ് ബുള്‍ഡോസര്‍ കൊണ്ട് പൊളിച്ച് ആന്ധ്രാ സര്‍ക്കാര്‍

സംസ്ഥാനത്ത് NDA സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെയാണ് ഗുണ്ടൂര്‍ ജില്ലയിലെ തടെപ്പള്ളിയില്‍ നിര്‍മാണത്തിലിരിക്കുന്ന YSR കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രധാന ഓഫീസ് കെട്ടിടമാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കിയത്. കൈയേറ്റ ഭൂമിയിലാണ് ഓഫീസ് നിര്‍മാണം എന്നാരോപിച്ചാണ് ആന്ധ്രാപ്രദേശ് തലസ്ഥാന മേഖല വികസന അതോറിറ്റിയുടെ നടപടി. സംഭവത്തിന് പിന്നില്‍ TDPയുടെ പ്രതികാര നടപടിയാണെന്ന് YSR കോണ്‍ഗ്രസ് ആരോപിച്ചു.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു അധികാരമേറ്റു

നാലാമത്തെ തവണയാണ് അദ്ദേഹം ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ചുമതല ഏല്‍ക്കുന്നത്. ജനസേനാ മേധാവി പവന്‍ കല്യാണും നായിഡുവിന്റെ മകന്‍ നാരാ ലോകേഷും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രിമാരായ ജെ. പി. നദ്ദ, നിതിന്‍ ഗഡ്കരി നടന്മാരായ ചിരഞ്ജീവി, രജനി കാന്ത്, നന്ദമുരി ബാലകൃഷ്ണ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. കേസരപ്പള്ളി IT പാര്‍ക്കിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.

ആന്ധ്രയില്‍ ചന്ദ്രബാബു നായിഡു സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്

നാലാം തവണയാണ് തെലുങ്കുദേശം പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. ജനസേനാ പാര്‍ട്ടി അധ്യക്ഷന്‍ പവന്‍ കല്യാണാകും ഉപമുഖ്യമന്ത്രി. ഗണ്ണവാരം വിമാനത്താവളത്തിന് സമീപമുള്ള കേസരപ്പള്ളി ഐടി പാര്‍ക്കില്‍ രാവിലെ 11.27നാണ് സത്യാപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുള്‍പ്പെടെയുളള NDA നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം.

അമരാവതിയെ ആന്ധ്രപ്രദേശിന്റെ ഏക തലസ്ഥാനമായി പ്രഖ്യാപിച്ച് ചന്ദ്രബാബു നായിഡു

ആന്ധ്രാപ്രദേശിന്റെ നിയുക്ത മുഖ്യമന്ത്രിയായ TDP നേതാവ് ചന്ദ്രബാബു നായിഡു, അമരാവതി സംസ്ഥാനത്തിൻ്റെ ഏക തലസ്ഥാനമായിരിക്കുമെന്ന് പ്രഖ്യാപിച്ചു. TDP, ജനസേന, BJP സഖ്യത്തിലെ നിയമസഭാ സാമാജികരുടെ സംയുക്ത യോഗത്തിലാണ് ചന്ദ്രബാബു നായിഡു ഇക്കാര്യം അറിയിച്ചത്. മൂന്നു തലസ്ഥാനമെന്ന രീതിയിലുള്ള കളികൾ ജനങ്ങൾക്കു മുന്നിൽ ഞങ്ങൾ നടത്തില്ല എന്നാണ് ചന്ദ്രബാബു നായിഡു പറഞ്ഞത്. 2019 ൽ അധികാരത്തിലേറിയ വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള YSRCP സർക്കാരാണ് മൂന്ന് തലസ്ഥാനങ്ങൾ എന്ന പദ്ധതി ആവിഷ്കരിച്ചത്.

അമരാവതി ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമാകും: ചന്ദ്രബാബു നായിഡു

വിജയവാഡയില്‍ ചേര്‍ന്ന NDA ലെജിസ്ലേറ്റീവ് പാര്‍ട്ടി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. അമരാവതി നമ്മുടെ സംസ്ഥാനത്തിന്റെ തലസ്ഥാനമായിരിക്കും. ചില സ്ഥലങ്ങള്‍ മാത്രമല്ല മുഴുവന്‍ സംസ്ഥാനവും വികസിപ്പിക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. മുന്‍ ഭരണകാലത്ത് കുറ്റകൃത്യങ്ങള്‍ ചെയ്തവരെ നിയമത്തിന് മുന്നില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയാകാന്‍ ചന്ദ്രബാബു നായിഡു

ആന്ധ്രാപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മിന്നും വിജയം സ്വന്തമാക്കിയാണ് എന്‍. ചന്ദ്രബാബു നായിഡു മുഖ്യമന്ത്രി പദത്തിലെത്തുന്നത്. ആകെയുള്ള 175 ല്‍ 134 സീറ്റും TDP വിജയിച്ചപ്പോള്‍ സഖ്യകക്ഷികളായ പവന്‍ കല്യാണിന്റെ ജനസേന 21 സീറ്റിലും BJP 8 സീറ്റിലും വിജയിച്ചു. ജൂണ്‍ 9ന് അമരാവതിയില്‍ നായിഡുവിന്റെ സത്യപ്രതിജ്ഞയുണ്ടാകും. ഇത് നാലാം തവണയാണ് ചന്ദ്രബാബു നായിഡു ആന്ധ്രയുടെ മുഖ്യമന്ത്രിയാകുന്നത്.

കുറഞ്ഞ വിലയിൽ ഗുണനിലവാരമുള്ള മദ്യം; വാഗ്ദാനവുമായി ചന്ദ്രബാബു നായിഡു

നിയമസഭ, ലോക്‌സഭാ തിരഞ്ഞെടുപ്പിന്‌ മുന്നോടിയായി വോട്ടർമാർക്ക് വൻ വാഗ്ദാനവുമായി TDP അധ്യക്ഷൻ ചന്ദ്രബാബു നായിഡു. 40 ദിവസത്തിന് ശേഷം TDP സർക്കാർ രൂപീകരിച്ച് കഴിഞ്ഞാൽ ഗുണനിലവാരമുള്ള മദ്യം മാത്രമല്ല വില കുറയ്ക്കുന്നതിൻ്റെ ഉത്തരവാദിത്തവും ഏറ്റെടുക്കുമെന്ന് വാക്കുതരുന്നതായും അദ്ദേഹം പറഞ്ഞു. ആന്ധ്രാപ്രദേശിൽ വരാനിരിക്കുന്ന നിയമസഭ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ BJP-TDP-ജനസേന പാർട്ടി സംയുക്ത സംഘമായാണ് മത്സരിക്കുക.

CAA നടപ്പാക്കുന്നതില്‍ തെറ്റില്ല; പിന്തുണച്ച് ചന്ദ്രബാബു നായിഡു

പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് TDP തലവനും മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ എന്‍ ചന്ദ്രബാബു നായിഡു. ഏത് രാജ്യത്തിനും അവരുടേതായ പൗരത്വ നിയമമുണ്ടെന്നും അതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. ആന്ധ്രയില്‍ ഭരണകക്ഷിയായ YSRCPയെ നേരിടാന്‍ BJPയും TDPയും ജനസേനയും ഒരുമിച്ചാണ് നിയമസഭയിലേക്കും ലോക്‌സഭയിലേക്കും മത്സരിക്കുന്നത്.

ആന്ധ്രാപ്രദേശിലെ TDP വീണ്ടും NDA യില്‍ എത്തുന്നു

ഇതിന്‍റെ ഭാഗമായി മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഡല്‍ഹിയില്‍ BJP നേതാക്കളുമായി ചര്‍ച്ച നടത്തും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായടക്കമുള്ള നേതാക്കളെ നായിഡു സന്ദര്‍ശിക്കുന്നുണ്ട്. 2019 ലെ തിരഞ്ഞെടുപ്പിന് മുമ്പ് ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് BJP സഖ്യം TDP ഉപേക്ഷിച്ചത്.