Short Vartha - Malayalam News

അമരാവതിയെ ആന്ധ്രപ്രദേശിന്റെ ഏക തലസ്ഥാനമായി പ്രഖ്യാപിച്ച് ചന്ദ്രബാബു നായിഡു

ആന്ധ്രാപ്രദേശിന്റെ നിയുക്ത മുഖ്യമന്ത്രിയായ TDP നേതാവ് ചന്ദ്രബാബു നായിഡു, അമരാവതി സംസ്ഥാനത്തിൻ്റെ ഏക തലസ്ഥാനമായിരിക്കുമെന്ന് പ്രഖ്യാപിച്ചു. TDP, ജനസേന, BJP സഖ്യത്തിലെ നിയമസഭാ സാമാജികരുടെ സംയുക്ത യോഗത്തിലാണ് ചന്ദ്രബാബു നായിഡു ഇക്കാര്യം അറിയിച്ചത്. മൂന്നു തലസ്ഥാനമെന്ന രീതിയിലുള്ള കളികൾ ജനങ്ങൾക്കു മുന്നിൽ ഞങ്ങൾ നടത്തില്ല എന്നാണ് ചന്ദ്രബാബു നായിഡു പറഞ്ഞത്. 2019 ൽ അധികാരത്തിലേറിയ വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള YSRCP സർക്കാരാണ് മൂന്ന് തലസ്ഥാനങ്ങൾ എന്ന പദ്ധതി ആവിഷ്കരിച്ചത്.