മധുര പാനീയങ്ങളുടെ അമിത ഉപയോഗം; ഹൃദ്രോഗങ്ങള്‍ക്ക് കാരണമാകുന്നതായി പഠനം
ശാരീരികമായി അധ്വാനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പോലും മധുരപാനീയങ്ങളുടെ അമിത ഉപയോഗം മൂലമുണ്ടാകുന്ന ഹൃദയസംബന്ധമായ അസുഖങ്ങളെ പ്രതിരോധിക്കാനാകില്ല എന്നാണ് ഹാര്‍വാഡിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്. ആഴ്ചയില്‍ രണ്ട് ദിവസം ഇത്തരം പാനീയങ്ങള്‍ കുടിക്കുന്നവര്‍ക്ക് ഹൃദ്യോഗ സാധ്യത അധികമാണെന്നും ഗവേഷകര്‍. മധുര പാനീയങ്ങള്‍ രക്തസമ്മര്‍ദവും ട്രൈഗ്ലിസറൈഡ് ലെവലും കൂട്ടുന്നുണ്ട്.
ഇ-സിഗരറ്റുകള്‍ ഹൃദയസ്തംഭനത്തിനുള്ള സാധ്യത 19 ശതമാനം വര്‍ധിപ്പിക്കുന്നതായി പഠനം
45 മാസത്തേക്ക് 1.7 ലക്ഷം പേരെ നിരീക്ഷിച്ച് ബാള്‍ട്ടിമോറിലെ മെഡ്സ്റ്റാര്‍ ഹെല്‍ത്ത് ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പഠനത്തിന് വിധേയരാക്കിയ 3242 പേര്‍ക്ക് ഹൃദയസ്തംഭനം ഉണ്ടായതായും ഗവേഷകര്‍ പറയുന്നു. ഇ-സിഗരറ്റ് ഉപയോഗം ഹൃദയപേശികളെ കട്ടിയാക്കുമെന്നും ഹൃദയത്തിലേക്കുളള രക്തക്കുഴലുകളുടെ ആവരണങ്ങളെ നശിപ്പിക്കുമെന്നും പുതിയ രക്തക്കുഴലുകളുടെ വികസനത്തെ നിയന്ത്രിക്കുമെന്നും ശരീരത്തിലെ നീര്‍ക്കെട്ട് വര്‍ധിപ്പിക്കുമെന്നും ഗവേഷകര്‍ പറയുന്നു.
കോവിഡ് ബാധിച്ചവരില്‍ ഗുരുതര ഹൃദയ പ്രശ്നങ്ങള്‍ ബാധിക്കാമെന്ന് പഠനം
ഗുരുതരമായി കോവിഡ് ബാധിച്ചവരില്‍ ഹൃദയപ്രശ്നങ്ങള്‍ നീണ്ടുനില്‍ക്കുന്നതായാണ് സര്‍ക്കുലേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. പഠനത്തിനായി കോവിഡുമായി ബന്ധപ്പെട്ട് ശ്വാസകോശ പ്രശ്നങ്ങളും അക്യൂട്ട് റസ്പിറേറ്ററി ഡിസ്ട്രെസ് സിന്‍ഡ്രോമും ബാധിച്ചവരിലെ ഹൃദയപ്രശ്നങ്ങളാണ് ഗവേഷകര്‍ നിരീക്ഷിച്ചത്. കൊറോണ വൈറസ് ഹൃദയകോശങ്ങളെ നേരിട്ട് ബാധിച്ചില്ലെങ്കില്‍ പോലും അവ ഹൃദയത്തിന് പ്രശ്നമുണ്ടാക്കാമെന്നാണ് പഠനത്തില്‍ പറയുന്നത്.
ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് ഹൃദ്രോഗം മൂലമുള്ള മരണവുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷകര്‍
ഒരു ദിവസത്തെ ഭക്ഷണസമയം എട്ട് മണിക്കൂറായി ചുരുക്കുന്നത് ഹൃദ്രോഗം മൂലമുള്ള മരണസാധ്യത 91 ശതമാനം വര്‍ധിപ്പിക്കുന്നതായാണ് പഠനത്തില്‍ പറയുന്നത്. അതിനാല്‍ ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് സുരക്ഷിതമല്ലെന്നാണ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനിലെ ഗവേഷകര്‍ പറയുന്നത്. പഠനം പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് വിദഗ്ധര്‍ അവലോകനം ചെയ്തിരുന്നെന്നും അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന് പറഞ്ഞു. പഠനത്തിന്റെ ഒരു സംഗ്രഹമാണ് പ്രസിദ്ധീകരിച്ചതെന്നും വ്യക്തമാക്കി.
കൊവിഡ് വാക്സിനുകള്‍ തലച്ചോറിനെയും ഹൃദയത്തെയും ബാധിക്കുമെന്ന് പഠനം
തലച്ചോറിനെയും ഹൃദയത്തെയും ബാധിക്കുന്ന 13 ഗുരുതര പ്രശ്നങ്ങള്‍ക്ക് കൊവിഡ് വാക്സിനുകള്‍ കാരണമാകുമെന്നും അതിന്റെ പ്രത്യാഘാതം അതീവ ഗുരുതരമാണെന്നും പഠനത്തില്‍ പറയുന്നു. ഗ്ലാബല്‍ വാക്സിന് ഡേറ്റ നെറ്റ്വര്‍ക്കിന്റെ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തലച്ചോറില്‍ വീക്കമുണ്ടാകുന്ന അക്യൂട്ട് ഡിസെമിനേറ്റഡ് എന്‍സഫലോമൈലൈറ്റിസ് ആണ് കൊവിഡ് വാക്സിന്റെ ഏറ്റവും പുതുതായി കണ്ടെത്തിയ പാര്‍ശ്വഫലം.