Short Vartha - Malayalam News

ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് ഹൃദ്രോഗം മൂലമുള്ള മരണവുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷകര്‍

ഒരു ദിവസത്തെ ഭക്ഷണസമയം എട്ട് മണിക്കൂറായി ചുരുക്കുന്നത് ഹൃദ്രോഗം മൂലമുള്ള മരണസാധ്യത 91 ശതമാനം വര്‍ധിപ്പിക്കുന്നതായാണ് പഠനത്തില്‍ പറയുന്നത്. അതിനാല്‍ ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് സുരക്ഷിതമല്ലെന്നാണ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനിലെ ഗവേഷകര്‍ പറയുന്നത്. പഠനം പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് വിദഗ്ധര്‍ അവലോകനം ചെയ്തിരുന്നെന്നും അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പറഞ്ഞു. പഠനത്തിന്റെ ഒരു സംഗ്രഹമാണ് പ്രസിദ്ധീകരിച്ചതെന്നും വ്യക്തമാക്കി.