Short Vartha - Malayalam News

ഇ-സിഗരറ്റുകള്‍ ഹൃദയസ്തംഭനത്തിനുള്ള സാധ്യത 19 ശതമാനം വര്‍ധിപ്പിക്കുന്നതായി പഠനം

45 മാസത്തേക്ക് 1.7 ലക്ഷം പേരെ നിരീക്ഷിച്ച് ബാള്‍ട്ടിമോറിലെ മെഡ്സ്റ്റാര്‍ ഹെല്‍ത്ത് ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പഠനത്തിന് വിധേയരാക്കിയ 3242 പേര്‍ക്ക് ഹൃദയസ്തംഭനം ഉണ്ടായതായും ഗവേഷകര്‍ പറയുന്നു. ഇ-സിഗരറ്റ് ഉപയോഗം ഹൃദയപേശികളെ കട്ടിയാക്കുമെന്നും ഹൃദയത്തിലേക്കുളള രക്തക്കുഴലുകളുടെ ആവരണങ്ങളെ നശിപ്പിക്കുമെന്നും പുതിയ രക്തക്കുഴലുകളുടെ വികസനത്തെ നിയന്ത്രിക്കുമെന്നും ശരീരത്തിലെ നീര്‍ക്കെട്ട് വര്‍ധിപ്പിക്കുമെന്നും ഗവേഷകര്‍ പറയുന്നു.