മധ്യപ്രദേശിൽ ചീറ്റകളുടെ സംരക്ഷണത്തിനായി മറ്റൊരു വന്യജീവി സങ്കേതം കൂടെ ഒരുങ്ങുന്നു

കുനോ ദേശിയോദ്യാനത്തിന് പുറമെ മധ്യപ്രദേശിലെ മന്ദ്‌സൗർ ജില്ലയിലെ ഗാന്ധി സാഗർ വന്യജീവി സങ്കേതത്തിലാണ് ചീറ്റകളെ പാർപ്പിക്കാൻ ഒരുങ്ങുന്നത്. ചീറ്റപ്പുലികളെ ഉൾക്കൊള്ളുന്നതിന് ഗാന്ധി സാഗർ വന്യജീവി സങ്കേതം പൂർണ സജ്ജമാണെന്നും ഇവയെ പാർപ്പിക്കാനുള്ള എല്ലാ സൗകര്യങ്ങളും പൂർത്തിയാക്കിയെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു.
Tags : Cheetah