ഡൽഹി എയർപോർട്ടിൽ യുവാവ് ചുറ്റുമതിൽ ചാടിക്കടന്ന് റൺവേയിൽ പ്രവേശിച്ചു

ശനിയാഴ്ച്ച രാത്രി 11.30 ഓടെ എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റാണ് മദ്യപിച്ച നിലയിൽ യുവാവിനെ റൺവേയിൽ കണ്ടെത്തിയത്. തുടർന്ന് ഇയാളെ CISF ഉദ്യോഗസ്ഥർ പിടികൂടി ഡൽഹി പോലീസിന് കൈമാറി. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഡല്‍ഹിയില്‍ ജാഗ്രതാ നിർദേശം തുടരുന്നതിനിടെയാണ് എയർപോർട്ടിൽ വൻ സുരക്ഷാ വീഴ്ച്ച ഉണ്ടായത്. സംഭവത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു CISF ഹെഡ് കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തു.