ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാ ജീവനക്കാരനെ കുത്തിക്കൊന്നു

വിമാനത്താവളത്തിലെ ടെര്‍മിനല്‍ 1ന്റെ ശുചിമുറിക്ക് അടുത്ത് വെച്ചാണ് സംഭവം നടന്നത്. മധുഗിരി സ്വദേശി രാമകൃഷ്ണ(48) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൊല്ലപ്പെട്ടയാളുടെ നാട്ടുകാരനായ രമേശ് അറസ്റ്റിലായി. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സംഭവം.

സ്വാതന്ത്ര്യ ദിനാചരണം; വിമാനത്താവളങ്ങളിലെ സുരക്ഷ വര്‍ധിപ്പിച്ചു

ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ നിര്‍ദേശ പ്രകാരം കൊച്ചിയുള്‍പ്പടെയുള്ള എല്ലാ വിമാനത്താവളങ്ങളുടെയും സുരക്ഷ വര്‍ധിപ്പിച്ചു. ഓഗസ്റ്റ് 20 വരെയാണ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുള്ളത്. തിരക്കേറിയ സമയങ്ങളില്‍ സുരക്ഷാപരിശോധനക്ക് കൂടുതല്‍ സമയം ആവശ്യമായി വരുന്നതിനാല്‍ യാത്രക്കാര്‍ മാര്‍ഗനിര്‍ദേശങ്ങളോട് സഹകരിക്കണമെന്നും സിയാല്‍ അറിയിച്ചു.

കനത്തമഴയിൽ കൊൽക്കത്ത വിമാനത്താവളത്തിൽ വെള്ളക്കെട്ട്

കനത്ത മഴയിൽ കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേയിൽ വെള്ളം കയറി. എയർപ്ലെയിൻ പാർക്കിങ് സോണും വെള്ളം കയറിയ നിലയിലാണ്. എന്നാൽ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ സാധാരണ നിലയിലാണ് തുടരുന്നത്. വിമാനങ്ങളൊന്നും റദ്ദാക്കുകയോ വൈകുകയോ ചെയ്തിട്ടില്ല. വിമാനത്താവളത്തിന് പുറമെ നഗരത്തിലും മറ്റ് പല പ്രദേശങ്ങളിലും മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്നാണ് ശക്തമായ മഴ.

ഡല്‍ഹിയ്ക്ക് പിന്നാലെ ഗുജറാത്തിലെ രാജ്കോട്ട് വിമാനത്താവളത്തില്‍ മേല്‍ക്കൂര തകര്‍ന്നു

കനത്ത മഴയില്‍ ഗുജറാത്തിലെ രാജ്കോട്ട് വിമാനത്താവള ടെര്‍മിനലിന് പുറത്തുള്ള മേല്‍ക്കൂര തകര്‍ന്നു. ടെര്‍മിനലിന് പുറത്തുള്ള പാസഞ്ചര്‍ പിക്കപ്പ് ആന്‍ഡ് ഡ്രോപ്പ് ഏരിയയിലാണ് സംഭവം. അപകടത്തില്‍ പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം ഡല്‍ഹി വിമാനത്താവളത്തിലെ ടെര്‍മിനല്‍ 1 ല്‍ മേല്‍ക്കൂര തകര്‍ന്ന് ഒരാള്‍ മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഈ സംഭവം.

തമിഴ്നാട്ടില്‍ പുതിയ വിമാനത്താവളം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്‍

ബെംഗളുരുവില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ഹൊസൂരിലാണ് വിമാനത്താവളം പ്രഖ്യാപിച്ചിരിക്കുന്നത്. 2000 ഏക്കര്‍ വിസ്തൃതിയില്‍ വിമാനത്താവളം പണിയാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഹൊസൂരിനെ സാമ്പത്തിക ഹബ്ബായി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് വിമാനത്താവളം നിര്‍മിക്കാനൊരുങ്ങുന്നത്. പ്രതിവര്‍ഷം മൂന്ന് കോടി പേരെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ വിമാനത്താവളം നിര്‍മിക്കാനാണ് പദ്ധതി.

ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം; ഒന്നാം സ്ഥാനം ഖത്തറിന്

ലോകത്തിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ട് എന്ന സ്ഥാനം സ്വന്തമാക്കി ദോഹയിലെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. 12 തവണ ജേതാവായ സിംഗപ്പൂരിലെ ചാംഗി എയര്‍പോര്‍ട്ടിനെ പിന്തള്ളിയാണ് ഖത്തറിന്റെ നേട്ടം. സൗത്ത് കൊറിയയിലെ സിയോള്‍ ഇഞ്ചിയോണിനാണ് മൂന്നാം സ്ഥാനം. ചെക്ക്-ഇന്‍, സെക്യൂരിറ്റി, ഇമിഗ്രേഷന്‍, പുറപ്പെടല്‍ തുടങ്ങി നിരവധി വിഭാഗങ്ങളിലെ യാത്രക്കാരുടെ അഭിപ്രായ സര്‍വേ അടിസ്ഥാനമാക്കി സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍പോര്‍ട്ടാണ് ഈ ഫലം പുറത്തുവിട്ടിരിക്കുന്നത്.

തിരുവനന്തപുരം അടക്കം 14 വിമാനത്താവളങ്ങളില്‍ക്കൂടി ഡിജിയാത്ര സംവിധാനം

ഈ മാസാവസാനത്തോടെ 14 വിമാനത്താവളങ്ങളില്‍ക്കൂടി മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഡിജിയാത്ര സംവിധാനം വരും. ഇതോടെ യാത്രക്കാര്‍ക്ക് ചെക് പോയിന്റുകളില്‍ വരിനിന്ന് തിരിച്ചറിയല്‍ കാര്‍ഡും ടിക്കറ്റും കാണിച്ച് കടന്നുപോകുന്നത് ഒഴിവാകും. ഇതിനായി ഫോണിലെ ഡിജിയാത്ര ആപ്പില്‍ ബോര്‍ഡിങ് പാസ് അപ്ലോഡ് ചെയ്താല്‍ മാത്രം മതി. ബാഗേജ് ചെക്കിങ് സമയത്തുമാത്രമേ സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധന ഉണ്ടാവുകയുള്ളൂ.

വിമാനം പുറപ്പെടാന്‍ വൈകിയാല്‍ ഡിപ്പാര്‍ച്ചര്‍ ഗേറ്റ് വഴി യാത്രക്കാര്‍ക്ക് പുറത്തിറങ്ങാന്‍ അനുമതി

വിമാനത്തില്‍ കയറിയ ശേഷം ദീര്‍ഘനേരം വിമാനം വൈകിയാലോ മറ്റ് അടിയന്തിര സാഹചര്യങ്ങള്‍ ഉണ്ടായാലോ ഡിപ്പാര്‍ച്ചര്‍ ഗേറ്റ് വഴി യാത്രക്കാര്‍ക്ക് പുറത്ത് കടക്കാനാകും. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയാണ് ഇതുസംബന്ധിച്ച് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. മാര്‍ച്ച് 30ന് വിമാന കമ്പനികള്‍ക്കും എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍ക്കും പുതിയ മാര്‍ഗനിര്‍ദേശം നല്‍കിയെന്നും പ്രാബല്യത്തില്‍ വന്നെന്നും ബ്യുറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍ സുള്‍ഫിക്കര്‍ ഹസന്‍ പറഞ്ഞു.

ആനന്ദ് അംബാനിയുടെ വിവാഹം; ജാംനഗര്‍ വിമാനത്താവളത്തിന് 10 ദിവസത്തേക്ക് അന്താരാഷ്ട്ര പദവി

റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടെയും രാധിക മര്‍ച്ചെന്റിന്റെയും പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ നടക്കുന്ന ഗുജറാത്തിലെ ജാംനഗറിലെ വിമാനത്താവളത്തിനാണ് 10 ദിവസത്തേക്ക് അന്താരാഷ്ട്ര പദവി നല്‍കിയിരിക്കുന്നത്. പരിപാടിയ്ക്കായി നിരവധി അന്താരാഷ്ട്ര വ്യക്തിത്വങ്ങളും ബിസിനസ് പ്രമുഖരും സിനിമാ താരങ്ങളും എത്തുന്നതിനാലാണ് തീരുമാനം.Read More

കര്‍ഷക പ്രതിഷേധം: യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി ഡല്‍ഹി വിമാനത്താവളം

വിമാനത്താവളത്തിലേക്കുളള യാത്രയ്ക്കായി ഡല്‍ഹി മെട്രോ ഉപയോഗിക്കണമെന്നാണ് യാത്രക്കാരോട് നിര്‍ദേശിച്ചിരിക്കുന്നത്. ടെര്‍മിനല്‍1 ലേക്ക് എത്തിച്ചേരാന്‍ മജന്ത ലൈനും ടര്‍മിനല്‍3 ലേക്ക് എത്തിച്ചേരാന്‍ എയര്‍പോര്‍ട്ട് മെട്രോയും ഉപയോഗിക്കാവുന്നതാണ്. കര്‍ഷക പ്രതിഷേധം കണക്കിലെടുത്ത് ഗാസിപൂര്‍, ഡല്‍ഹി-നോയിഡ അതിര്‍ത്തികളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് നിര്‍ദേശം.