Short Vartha - Malayalam News

ആനന്ദ് അംബാനിയുടെ വിവാഹം; ജാംനഗര്‍ വിമാനത്താവളത്തിന് 10 ദിവസത്തേക്ക് അന്താരാഷ്ട്ര പദവി

റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടെയും രാധിക മര്‍ച്ചെന്റിന്റെയും പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ നടക്കുന്ന ഗുജറാത്തിലെ ജാംനഗറിലെ വിമാനത്താവളത്തിനാണ് 10 ദിവസത്തേക്ക് അന്താരാഷ്ട്ര പദവി നല്‍കിയിരിക്കുന്നത്. പരിപാടിയ്ക്കായി നിരവധി അന്താരാഷ്ട്ര വ്യക്തിത്വങ്ങളും ബിസിനസ് പ്രമുഖരും സിനിമാ താരങ്ങളും എത്തുന്നതിനാലാണ് തീരുമാനം. ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 5 വരെ അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് വരാനും പോകാനുമുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്.