ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന് എന്ന നേട്ടം സ്വന്തമാക്കി അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി. ഹുറൂണ്‍ ഇന്ത്യ സമ്പന്ന പട്ടികയില്‍ 11.6 ലക്ഷം കോടി രൂപ ആസ്തിയുമായാണ് ഗൗതം അദാനിയും കുടുംബവും ഒന്നാം സ്ഥാനത്തെത്തിയത്. 10.14 ലക്ഷം കോടി രൂപ ആസ്തിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയും കുടുംബവുമാണ് രണ്ടാമതുളളത്. 2024 ജൂലൈ 31 വരെയുള്ള കണക്കുകള്‍ പ്രകാരമാണ് ഹുറൂണ്‍ പട്ടിക തയാറാക്കിയത്. ഒരു വര്‍ഷത്തിനിടെ അദാനി കുടുംബത്തിന്റെ ആസ്തിയില്‍ 95% വളര്‍ച്ചയുണ്ടായതായാണ് റിപ്പോര്‍ട്ട്.
Related News
IPL ൽ ഗുജറാത്ത് ടൈറ്റൻസിനെ സ്വന്തമാക്കാൻ ഒരുങ്ങി അദാനി
CVC ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള IPL ടീമായ ഗുജറാത്ത് ടൈറ്റൻസിനെ ഗൗതം അദാനി സ്വന്തമാക്കാൻ തയ്യാറെടുക്കുന്നു. ഏറ്റെടുക്കൽ സംബന്ധിച്ച ചർച്ചകൾ തുടങ്ങിയെന്നും 8300 കോടി രൂപയുടെ കരാർ ആണെന്നുമാണ് റിപ്പോർട്ട്. മൂന്ന് വർഷം മുമ്പാണ് CVC ഗ്രൂപ്പ് ഗുജറാത്ത് ടൈറ്റൻസിനെ സ്വന്തമാക്കിയത്. അടുത്ത വർഷം ഫെബ്രുവരിയിൽ ആയിരിക്കും ടീമിൻ്റെ വിൽപ്പന നടക്കുക. ഗുജറാത്ത് ടൈറ്റൻസിന്റെ ഭൂരിഭാഗം ഓഹരികളും CVC ഗ്രൂപ്പ് അദാനിക്ക് കൈമാറും.
അദാനിയും അംബാനിയും കൈകോര്‍ക്കുന്നു; വൈദ്യുതി പ്ലാന്റില്‍ റിലയന്‍സിന് 26 ശതമാനം ഓഹരി
അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മധ്യപ്രദേശിലെ വൈദ്യുതി പ്ലാന്റുമായി ബന്ധപ്പെട്ട പദ്ധതിയ്ക്കാണ് ഇരുവരും കരാറിലേര്‍പ്പെട്ടത്. കരാര്‍ പ്രകാരം അദാനി പവര്‍ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള അനുബന്ധ കമ്പനിയായ മഹാന് എനെര്‍ജന്‍ ലിമിറ്റഡിന്റെ ആറ് ശതമാനം ഓഹരികള്‍ റിലയന്‍സ് ഏറ്റെടുക്കാനാണ് ധാരണയായത്. പ്ലാന്റില്‍ ഉല്പാദിപ്പിക്കുന്ന വൈദ്യുതിയില്‍ 500 മെഗാവാട്ട് റിലയന്‍സിന് നല്‍കണം. അത് ആര്‍ക്ക് വില്‍ക്കണമെന്നതില്‍ പൂര്‍ണ അധികാരം റിലയന്‍സ് ഗ്രൂപ്പിനായിരിക്കുമെന്നും കരാറില്‍ പറയുന്നു.
കൈക്കൂലി ആരോപണത്തില്‍ US അന്വേഷണം; മാധ്യമ റിപ്പോര്‍ട്ട് തള്ളി അദാനി ഗ്രൂപ്പ്
USലെ നീതിന്യായ വകുപ്പില്‍ നിന്ന് തങ്ങള്‍ക്ക് ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് അദാനി എന്റര്‍പ്രൈസ് ലിമിറ്റഡ് അറിയിച്ചു. മാര്‍ച്ച് 15ന് പ്രസിദ്ധീകരിച്ച ബ്ലൂംബെര്‍ഗ് ലേഖനത്തിലാണ് കൈക്കൂലി കേസില്‍ ഗൗതം അദാനിയ്ക്കും അദാനി ഗ്രൂപ്പിനും എതിരെ US അന്വേഷണം നടത്തുന്നതായി റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ റിപ്പോര്‍ട്ട് തെറ്റാണെന്ന് അദാനി എന്റര്‍പ്രൈസസ് പറഞ്ഞു.Read More
അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞു
കൈക്കൂലി വാങ്ങിയെന്ന സംശയത്തെ തുടര്‍ന്ന് US ഗവണ്മെന്റിന്റെ അന്വേഷണം നേരിടുന്നതിനെ തുടര്‍ന്നാണ് അദാനി ഗ്രൂപ്പിന്റെ ഓഹരികളില്‍ ഇടിവ് രേഖപ്പെടുത്തിയത്. അദാനി ഗ്രൂപ്പിന്റെ 10 ഓഹരികളിലും ഇന്ന് തുടക്ക വ്യാപാരം മുതല്‍ ഇടിവ് നേരിട്ടിരുന്നു. നിലവില്‍ അദാനി എന്റര്‍പ്രൈസസിന്റെ ഓഹരികള്‍ 2.2 ശതമാനം ഇടിഞ്ഞ് 3,065 രൂപയിലാണ് വ്യാപാരം തുടരുന്നത്.
ആനന്ദ് അംബാനിയുടെ വിവാഹം; ജാംനഗര്‍ വിമാനത്താവളത്തിന് 10 ദിവസത്തേക്ക് അന്താരാഷ്ട്ര പദവി
റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടെ മകന് ആനന്ദ് അംബാനിയുടെയും രാധിക മര്‍ച്ചെന്റിന്റെയും പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ നടക്കുന്ന ഗുജറാത്തിലെ ജാംനഗറിലെ വിമാനത്താവളത്തിനാണ് 10 ദിവസത്തേക്ക് അന്താരാഷ്ട്ര പദവി നല്‍കിയിരിക്കുന്നത്. പരിപാടിയ്ക്കായി നിരവധി അന്താരാഷ്ട്ര വ്യക്തിത്വങ്ങളും ബിസിനസ് പ്രമുഖരും സിനിമാ താരങ്ങളും എത്തുന്നതിനാലാണ് തീരുമാനം.Read More
അദാനി എന്റർപ്രൈസസ് 1.5 ബില്യൺ ഡോളർ ഡാറ്റാ സെന്റർ ബിസിനസ്സിനായി ചെലവഴിക്കുന്നു
ശതകോടീശ്വരനായ ഗൗതം അദാനിയുടെ അദാനി എന്റർപ്രൈസസ് ലിമിറ്റഡ്, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഏകദേശം 1.5 ബില്യൺ ഡോളർ പുതിയ ഡാറ്റാ സെന്റർ ബിസിനസ്സിനായി ചെലവഴിക്കും. 2030 ഓടെ മൊത്തം 1 ജിഗാവാട്ട് ശേഷിയുളള ഒമ്പത് ഡാറ്റാ സെന്ററുകൾ നിർമ്മിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
റിലയൻസ് ഇൻഡസ്ട്രീസ് ആഭ്യന്തര ബോണ്ട് വിൽപ്പനയിലൂടെ 20,000 കോടി രൂപ സമാഹരിക്കും
മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ആഭ്യന്തര ബോണ്ട് വിൽപ്പനയിലൂടെ 20,000 കോടി രൂപ സമാഹരിക്കും. ഇത് ഇന്ത്യയിലെ ഒരു നോൺ-ബിഎഫ്എസ്ഐ സ്വകാര്യ സ്ഥാപനം നടത്തുന്ന ഏറ്റവും വലിയ ആഭ്യന്തര ഇഷ്യൂ ആയിരിക്കും.