Short Vartha - Malayalam News

അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞു

കൈക്കൂലി വാങ്ങിയെന്ന സംശയത്തെ തുടര്‍ന്ന് US ഗവണ്‍മെന്റിന്റെ അന്വേഷണം നേരിടുന്നതിനെ തുടര്‍ന്നാണ് അദാനി ഗ്രൂപ്പിന്റെ ഓഹരികളില്‍ ഇടിവ് രേഖപ്പെടുത്തിയത്. അദാനി ഗ്രൂപ്പിന്റെ 10 ഓഹരികളിലും ഇന്ന് തുടക്ക വ്യാപാരം മുതല്‍ ഇടിവ് നേരിട്ടിരുന്നു. നിലവില്‍ അദാനി എന്റര്‍പ്രൈസസിന്റെ ഓഹരികള്‍ 2.2 ശതമാനം ഇടിഞ്ഞ് 3,065 രൂപയിലാണ് വ്യാപാരം തുടരുന്നത്.