Short Vartha - Malayalam News

അദാനിയും അംബാനിയും കൈകോര്‍ക്കുന്നു; വൈദ്യുതി പ്ലാന്റില്‍ റിലയന്‍സിന് 26 ശതമാനം ഓഹരി

അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മധ്യപ്രദേശിലെ വൈദ്യുതി പ്ലാന്റുമായി ബന്ധപ്പെട്ട പദ്ധതിയ്ക്കാണ് ഇരുവരും കരാറിലേര്‍പ്പെട്ടത്. കരാര്‍ പ്രകാരം അദാനി പവര്‍ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള അനുബന്ധ കമ്പനിയായ മഹാന്‍ എനെര്‍ജന്‍ ലിമിറ്റഡിന്റെ ആറ് ശതമാനം ഓഹരികള്‍ റിലയന്‍സ് ഏറ്റെടുക്കാനാണ് ധാരണയായത്. പ്ലാന്റില്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയില്‍ 500 മെഗാവാട്ട് റിലയന്‍സിന് നല്‍കണം. അത് ആര്‍ക്ക് വില്‍ക്കണമെന്നതില്‍ പൂര്‍ണ അധികാരം റിലയന്‍സ് ഗ്രൂപ്പിനായിരിക്കുമെന്നും കരാറില്‍ പറയുന്നു.