Short Vartha - Malayalam News

311 കോടി രൂപ അറ്റാദായം നേടി ജിയോ ഫിനാൻസ്

ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തിൽ പ്രമുഖ ധനകാര്യ കമ്പനിയായ ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ അറ്റാദായത്തില്‍ ആറ് ശതമാനത്തിന്‍റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മുൻ പാദത്തില്‍ 294 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. മുൻ പാദത്തിലെ 414 കോടി രൂപയിൽ നിന്ന് 418 കോടി രൂപയായി പ്രവർത്തന വരുമാനവും വര്‍ധിച്ചിട്ടുണ്ട്. അതേസമയം മൂന്നാം പാദത്തിലെ 99 കോടിയില്‍ നിന്ന് മാർച്ച് പാദത്തിലെ മൊത്തം ചെലവ് 103 കോടി രൂപയായി നേരിയ തോതിൽ ഉയര്‍ന്നിട്ടുണ്ട്.