Short Vartha - Malayalam News

റിലയൻസ് ഇൻഡസ്ട്രീസിന്റെ അറ്റാദായം രണ്ട് ശതമാനം ഇടിഞ്ഞു

ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പായ റിലയൻസ് ഇൻഡസ്ട്രീസിന്റെ അറ്റാദായം രണ്ട് ശതമാനം കുറഞ്ഞ് 18,951 കോടി രൂപയിലെത്തി. മുൻവർഷം ഇതേകാലയളവിൽ 19,299 കോടി രൂപയുടെ അറ്റാദായമാണ് റിലയൻസിന് ഉണ്ടായിരുന്നത്. 2023-24 സാമ്പത്തിക വർഷത്തിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ മൊത്തം വരുമാനം ചരിത്രത്തിലാദ്യമായി പത്ത് ലക്ഷം കോടി രൂപ കവിഞ്ഞിരുന്നു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിൽ ഉണ്ടായ കുതിപ്പാണ് കമ്പനിയുടെ വളര്‍ച്ചയ്ക്ക് സഹായകരമായത്.