Short Vartha - Malayalam News

റിലയന്‍സും ഡിസ്‌നിയും ലയിച്ചു; നിത അംബാനി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക്

തങ്ങളുടെ മീഡിയ ബിസിനസുകള്‍ ഇന്ത്യയില്‍ ലയിപ്പിക്കുന്നതിനുള്ള കരാറിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും വാള്‍ട്ട് ഡിസ്‌നിയും ഔദ്യോഗികമായി ഒപ്പുവെച്ചത്. പുതിയ സ്ഥാപനത്തിന്റെ ചെയര്‍പേഴ്‌സണ്‍ നിത അംബാനിയും വൈസ് ചെയര്‍പേഴ്‌സണ്‍ ഉദയ് ശങ്കറും ആയിരിക്കുമെന്ന് കമ്പനികള്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. കരാറിന്റെ അടിസ്ഥാനത്തില്‍ റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള വിയാകോം18 സ്റ്റാര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ ലയിക്കും.