Short Vartha - Malayalam News

വിഴിഞ്ഞം അപകടം: മരിച്ച യുവാവിന്റെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായവുമായി അദാനി ഗ്രൂപ്പ്

വിഴിഞ്ഞം തുറമുഖത്തേക്ക് കരിങ്കല്ലുമായി പോയ ടിപ്പറിൽ നിന്ന് കല്ല് തെറിച്ച് വീണ് അനന്തു എന്ന യുവാവ് മരിച്ച സംഭവത്തിൽ അദാനി ഗ്രൂപ്പ് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകും. അനന്തുവിന്റെ കുടുംബത്തെ നേരിൽ കണ്ടാണ് അധികൃതർ സഹായവാഗ്ദാനം അറിയിച്ചത്. മറ്റൊരു ടിപ്പർ അപകടത്തിൽപ്പെട്ട് കാലുകൾ നഷ്‌ടപ്പെട്ട സന്ധ്യാ റാണിക്കും ധനസഹായം നൽകും. നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിലെ നാലാം വർഷ BDS വിദ്യാർത്ഥിയായിരുന്നു അനന്തു.