ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് അദാനി ഗ്രൂപ്പ്
ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ആരോപണങ്ങള്‍ ദുരുദ്ദേശപരവും നികൃഷ്ടവും കെട്ടിച്ചമച്ചതുമാണെന്ന് അദാനി ഗ്രൂപ്പ് പറഞ്ഞു തളിയിക്കാനാകാത്ത ആരോപണങ്ങളാണ് ഹിന്‍ഡന്‍ബര്‍ഗ് വീണ്ടും ഉന്നയിക്കുന്നതെന്നും മാധബി ബുച്ചുമായി ബിസിനസ് ബന്ധമില്ലെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി. അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടെന്ന് അദാനി ഗ്രൂപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
അദാനിയുടെ ഷെല്‍ കമ്പനികളില്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ(സെബി) ചെയര്‍പേഴ്സണ്‍ മാധവി പുരി ബുച്ചിന് നിക്ഷേപം ഉണ്ടെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്. മാധവി ബുച്ചിനും ഭര്‍ത്താവ് ധവാല്‍ ബുച്ചിനും മൗറീഷ്യസിലും ബര്‍മുഡയിലും നിക്ഷേപം ഉണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് ചെയര്‍പേഴ്സണ്‍ രംഗത്തെത്തി.Read More
തകര്‍ന്നടിഞ്ഞ് അദാനി ഗ്രൂപ്പ് ഓഹരികള്‍
വോട്ടെണ്ണല്‍ അവസാനഘട്ടത്തിലെത്തുമ്പോഴേക്കും 19 ശതമാനം ഇടിവാണ് അദാനി ഓഹരികളിലുണ്ടായത്. ആദ്യ മണിക്കൂറില്‍ തന്നെ നിക്ഷേപകരുടെ നഷ്ടം 2.48 ലക്ഷം കോടി കവിഞ്ഞു. ഇതോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ആകെ വിപണി മൂല്യം 16.94 ലക്ഷം കോടിയായി. അദാനി എന്റര്‍പ്രൈസസ് ഓഹരികള്‍ 10 ശതമാനം ഇടിഞ്ഞു. ഇതോടെ കമ്പനിയുടെ ആകെ വിപണി മൂല്യം 3.74 ലക്ഷം കോടിയായി കുറഞ്ഞു.
അദാനിയും അംബാനിയും കൈകോര്‍ക്കുന്നു; വൈദ്യുതി പ്ലാന്റില്‍ റിലയന്‍സിന് 26 ശതമാനം ഓഹരി
അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മധ്യപ്രദേശിലെ വൈദ്യുതി പ്ലാന്റുമായി ബന്ധപ്പെട്ട പദ്ധതിയ്ക്കാണ് ഇരുവരും കരാറിലേര്‍പ്പെട്ടത്. കരാര്‍ പ്രകാരം അദാനി പവര്‍ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള അനുബന്ധ കമ്പനിയായ മഹാന് എനെര്‍ജന്‍ ലിമിറ്റഡിന്റെ ആറ് ശതമാനം ഓഹരികള്‍ റിലയന്‍സ് ഏറ്റെടുക്കാനാണ് ധാരണയായത്. പ്ലാന്റില്‍ ഉല്പാദിപ്പിക്കുന്ന വൈദ്യുതിയില്‍ 500 മെഗാവാട്ട് റിലയന്‍സിന് നല്‍കണം. അത് ആര്‍ക്ക് വില്‍ക്കണമെന്നതില്‍ പൂര്‍ണ അധികാരം റിലയന്‍സ് ഗ്രൂപ്പിനായിരിക്കുമെന്നും കരാറില്‍ പറയുന്നു.
വിഴിഞ്ഞം അപകടം: മരിച്ച യുവാവിന്റെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായവുമായി അദാനി ഗ്രൂപ്പ്
വിഴിഞ്ഞം തുറമുഖത്തേക്ക് കരിങ്കല്ലുമായി പോയ ടിപ്പറിൽ നിന്ന് കല്ല് തെറിച്ച് വീണ് അനന്തു എന്ന യുവാവ് മരിച്ച സംഭവത്തിൽ അദാനി ഗ്രൂപ്പ് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകും. അനന്തുവിന്റെ കുടുംബത്തെ നേരിൽ കണ്ടാണ് അധികൃതർ സഹായവാഗ്ദാനം അറിയിച്ചത്. മറ്റൊരു ടിപ്പർ അപകടത്തിൽപ്പെട്ട് കാലുകൾ നഷ്ടപ്പെട്ട സന്ധ്യാ റാണിക്കും ധനസഹായം നൽകും. നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിലെ നാലാം വർഷ BDS വിദ്യാർത്ഥിയായിരുന്നു അനന്തു.