അദാനിയുടെ ഷെല്‍ കമ്പനികളില്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ(സെബി) ചെയര്‍പേഴ്സണ്‍ മാധവി പുരി ബുച്ചിന് നിക്ഷേപം ഉണ്ടെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്. മാധവി ബുച്ചിനും ഭര്‍ത്താവ് ധവാല്‍ ബുച്ചിനും മൗറീഷ്യസിലും ബര്‍മുഡയിലും നിക്ഷേപം ഉണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് ചെയര്‍പേഴ്സണ്‍ രംഗത്തെത്തി. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തന്റെ ജീവിതവും സാമ്പത്തിക ഇടപെടലുകളും തുറന്ന പുസ്തകമാണെന്നും മാധബി പുരി ബുച്ച് പ്രസ്താവനയില്‍ വ്യക്തമാക്കി.
വ്യവസായി ആയ അനില്‍ അംബാനിയെയും മറ്റു 24 പേരെയും ഓഹരി വിപണിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തില്‍ നിന്നും തടഞ്ഞ് വിപണി നിയന്ത്രണ സംവിധാനമായ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). അനില്‍ അംബാനിക്ക് 25 കോടി രൂപ പിഴയും സെബി ചുമത്തിയിട്ടുണ്ട്. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് ഒരു വിധത്തിലുമുള്ള പ്രവര്‍ത്തനവും നടത്തരുതെന്നും വിലക്കുള്ള അഞ്ചുവര്‍ഷ കാലയളവില്‍ ലിസ്റ്റഡ് കമ്പനിയിലോ സെബിയില്‍ രജിസ്റ്റര്‍ ചെയ്ത ഇടനിലക്കാരിലോ ഡയറക്ടര്‍ സ്ഥാനം അടക്കം ഒരു നിര്‍ണായക പദവിയും വഹിക്കരുതെന്നും സെബിയുടെ ഉത്തരവില്‍ പറയുന്നു.
ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് അദാനി ഗ്രൂപ്പ്
ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ആരോപണങ്ങള്‍ ദുരുദ്ദേശപരവും നികൃഷ്ടവും കെട്ടിച്ചമച്ചതുമാണെന്ന് അദാനി ഗ്രൂപ്പ് പറഞ്ഞു തളിയിക്കാനാകാത്ത ആരോപണങ്ങളാണ് ഹിന്‍ഡന്‍ബര്‍ഗ് വീണ്ടും ഉന്നയിക്കുന്നതെന്നും മാധബി ബുച്ചുമായി ബിസിനസ് ബന്ധമില്ലെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി. അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടെന്ന് അദാനി ഗ്രൂപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.