Short Vartha - Malayalam News

തകര്‍ന്നടിഞ്ഞ് അദാനി ഗ്രൂപ്പ് ഓഹരികള്‍

വോട്ടെണ്ണല്‍ അവസാനഘട്ടത്തിലെത്തുമ്പോഴേക്കും 19 ശതമാനം ഇടിവാണ് അദാനി ഓഹരികളിലുണ്ടായത്. ആദ്യ മണിക്കൂറില്‍ തന്നെ നിക്ഷേപകരുടെ നഷ്ടം 2.48 ലക്ഷം കോടി കവിഞ്ഞു. ഇതോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ആകെ വിപണി മൂല്യം 16.94 ലക്ഷം കോടിയായി. അദാനി എന്റര്‍പ്രൈസസ് ഓഹരികള്‍ 10 ശതമാനം ഇടിഞ്ഞു. ഇതോടെ കമ്പനിയുടെ ആകെ വിപണി മൂല്യം 3.74 ലക്ഷം കോടിയായി കുറഞ്ഞു.