Short Vartha - Malayalam News

ഓഹരി വിപണി റെക്കോര്‍ഡ് ഉയരത്തില്‍

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സെന്‍സെക്‌സും നിഫ്റ്റിയും പുതിയ ഉയരം കുറിച്ചു. തുടർച്ചയായ ആറാം ദിവസവും മുന്നേറ്റം രേഖപ്പെടുത്തിയ സെന്‍സെക്‌സും നിഫ്റ്റിയും റെക്കോർഡ് ഉയരത്തിലാണ് ഇന്ന് വിപണി അവസാനിച്ചപ്പോൾ ക്ലോസ് ചെയ്തത്. സെൻസെക്സ് 141.34 പോയിന്റ് ഉയർന്ന് 77,478.93 എന്ന പുതിയ ക്ലോസിംഗാണ് രേഖപ്പെടുത്തിയത്. 51 പോയിന്റ് മുന്നേറി നിഫ്റ്റി 23,567 പോയിന്റിലാണ് ക്ലോസ് ചെയ്തത്. വിപണിയിലെ ഹെവിവെയ്റ്റുകളായ റിലയൻസ്, ICICI ബാങ്ക്, HDFC ബാങ്ക് എന്നിവയുടെ ഓഹരികളുടെ ശക്തമായ വാങ്ങലുകളാണ് വിപണിക്ക് കരുത്തേകിയത്.