Short Vartha - Malayalam News

കൈക്കൂലി ആരോപണത്തില്‍ US അന്വേഷണം; മാധ്യമ റിപ്പോര്‍ട്ട് തള്ളി അദാനി ഗ്രൂപ്പ്

USലെ നീതിന്യായ വകുപ്പില്‍ നിന്ന് തങ്ങള്‍ക്ക് ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് അദാനി എന്റര്‍പ്രൈസ് ലിമിറ്റഡ് അറിയിച്ചു. മാര്‍ച്ച് 15ന് പ്രസിദ്ധീകരിച്ച ബ്ലൂംബെര്‍ഗ് ലേഖനത്തിലാണ് കൈക്കൂലി കേസില്‍ ഗൗതം അദാനിയ്ക്കും അദാനി ഗ്രൂപ്പിനും എതിരെ US അന്വേഷണം നടത്തുന്നതായി റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ റിപ്പോര്‍ട്ട് തെറ്റാണെന്ന് അദാനി എന്റര്‍പ്രൈസസ് പറഞ്ഞു. അദാനി ഗ്രൂപ്പ് ചെയര്‍മാനെതിരെ അന്വേഷണം നടക്കുന്നതിനെ കുറിച്ച് അറിയില്ലെന്നും ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെയും അഴിമതി വിരുദ്ധ നിയമങ്ങളും കൈക്കൂലി വിരുദ്ധ നിയമങ്ങളും കമ്പനി പൂര്‍ണമായും പാലിക്കുന്നുണ്ടെന്നും അവര്‍ അറിയിച്ചു.