ബ്ലൂടൂത്ത് ഇൻസ്ട്രുമെന്‍റ് ക്ലസ്റ്ററുമായി പുതുക്കിയ ബജാജ് പൾസർ N160 എത്തുന്നു

വാഹനത്തിൽ സജീകരിച്ചിരിക്കുന്നത് പൂർണ്ണമായും ഡിജിറ്റൽ LCD യൂണിറ്റായ ഒരു പുതിയ ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ ആണ്. ബ്ലൂടൂത്ത് കണക്റ്റിവിറ്റി ലഭിക്കുന്ന കമ്പനിയുടെ ആദ്യ മോട്ടോർസൈക്കിളാണ് വരാനിരിക്കുന്ന പൾസർ N160. പുതുക്കിയ ബൈക്കിന്‍റെ ഏകദേശ എക്സ്-ഷോറൂം വില 1,32,627 രൂപ ആയിരിക്കും.