പുതിയ ബജാജ് പള്‍സര്‍ RS200 പുറത്തിറക്കാനുള്ള തയ്യാറെടുപ്പില്‍ ബജാജ് ഓട്ടോ
N-S400 മെയ് 3 ന് പുറത്തിറക്കിയതിന് ശേഷം കമ്പനി ശ്രദ്ധ RS200-ല്‍ കേന്ദ്രീകരിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബജാജ് പള്‍സര്‍ RS200 ബൈക്കിന്റെ പധാന രൂപകല്‍പ്പന അതേപടി നിലനില്‍ക്കുമെങ്കിലും ശൈലിയില്‍ സൂക്ഷ്മമായ മെച്ചപ്പെടുത്തലുകള്‍ വരുത്തിയേക്കും. പള്‍സര്‍ N160/250-ല്‍ അവതരിപ്പിച്ച USD ഫോര്‍ക്കുകളും പുതിയ അപ്ഡേറ്റുകളില് ഉള്‍പ്പെടുത്തിയേക്കും.
Related News
പള്‍സര്‍ NS200, പള്‍സര്‍ NS160 എന്നിവയെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ബജാജ്
LED ഡേ ടൈം റണ്ണിംഗ് ലാമ്പുകളോട് കൂടിയ LED ഹെഡ്ലാമ്പ്, പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സാധാരണ ട്രിപ്പ് മീറ്റര്‍, ഓഡോമീറ്റര്‍, സ്പീഡോമീറ്റര്‍, ഫ്യൂവല്‍ ഗേജ് എന്നിവയൊക്കെയായാണ് മോട്ടോര്‍സൈക്കിളുകളുടെ 2024 പതിപ്പുകള്‍ എത്തുന്നത്. മോട്ടോര്‍സൈക്കിളുകളില്‍ മെക്കാനിക്കല്‍ മാറ്റങ്ങളൊന്നും് വരുത്തിയിട്ടില്ല. പുതിയ പള്‍സറുകളുടെ വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നിലവിലെ മോഡലുകളേക്കാള്‍ വില കൂടുതലായിരിക്കും എന്നാണ് സൂചന.
വാഹനത്തിൽ സജീകരിച്ചിരിക്കുന്നത് പൂർണ്ണമായും ഡിജിറ്റൽ LCD യൂണിറ്റായ ഒരു പുതിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ആണ്. ബ്ലൂടൂത്ത് കണക്റ്റിവിറ്റി ലഭിക്കുന്ന കമ്പനിയുടെ ആദ്യ മോട്ടോർസൈക്കിളാണ് വരാനിരിക്കുന്ന പൾസർ N160. പുതുക്കിയ ബൈക്കിന്റെ ഏകദേശ എക്സ്-ഷോറൂം വില 1,32,627 രൂപ ആയിരിക്കും.