രാമക്ഷേത്രത്തിൽ ഭക്തജന പ്രവാഹം: തിരക്ക് നിയന്ത്രിക്കാൻ പാടുപെട്ട് സുരക്ഷാസേന

ക്ഷേത്രത്തിന്റെ മുഖ്യ കവാടത്തിലൂടെ മാത്രമാണ് പൊതുജനങ്ങളെ കയറ്റിവിടുന്നത്. സൗജന്യ ഭക്ഷണം നൽകുന്ന ഭണ്ഡാരകളും കവാടത്തിനടുത്താണ്. ദിവസങ്ങൾക്ക് മുൻപേ അയോധ്യയിലെത്തി ക്ഷേത്രദർശനത്തിനായി കാത്തിരുന്ന ഭക്തരുടെ അനിയന്ത്രിതമായ തിരക്കാണ് രൂക്ഷമായിരിക്കുന്നത്.