മഹാരാജാസ് കോളേജിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങുന്നു
വിദ്യാർഥി സംഘർഷങ്ങളെ തുടർന്ന് എറണാകുളം മഹാരാജാസ് കോളേജിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങുന്നു. പ്രിൻസിപ്പലിൻ്റെ പ്രത്യേക അനുമതി ലഭിച്ചാൽ മാത്രമേ ഇനിമുതൽ വിദ്യാർഥികൾക്ക് വൈകിട്ട് 6 മണിക്ക് ശേഷം ക്യാംപസിൽ തുടരാനാകൂ. കൂടാതെ ID കാർഡ് ധരിക്കുന്നത് നിർബന്ധമാക്കാനും പിടിഎ തീരുമാനിച്ചു.
മഹാരാജാസ് കോളേജിലെ സംഘര്‍ഷം ; 21 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നതുവരെയാണ് 13 KSU - ഫ്രട്ടേണിറ്റി പ്രവർത്തകരെയും എട്ട് SFI പ്രവര്‍ത്തകരെയും സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഈ കാലയളവിൽ വിദ്യാർത്ഥികൾ ക്യാംപസിനുള്ളിൽ പ്രവേശിക്കരുതെന്നും പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജിന്റെ ഉത്തരവില്‍ പറയുന്നു.
6 മണിക്ക് ശേഷം ക്യാംപസിൽ തുടരാനാവില്ല: മഹാരാജാസ് കോളേജ് തുറന്നു
സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആറ് മണിക്ക് ശേഷം ക്യാംപസിൽ തുടരാൻ ആരെയും അനുവദിക്കില്ല. കോളേജിൽ പൊലീസ് സാന്നിധ്യവും തുടരും. ക്യാംപസിൽ സംഘർഷം ഉണ്ടാവാതിരിക്കാനുള്ള നടപടികൾ നിർദേശിക്കാനും അച്ചടക്കം ഉറപ്പു വരുത്താനും പ്രത്യേക സമിതിയെ നിയോഗിക്കാൻ ഇന്നലെ നടന്ന യോഗത്തിൽ തീരുമാനമായി.
മഹാരാജാസ് കോളേജ് നാളെ തുറക്കും
സംഘർഷങ്ങളെ തുടർന്ന് താത്കാലികമായി അടച്ച മഹാരാജാസ് കോളേജ് നാളെ തുറക്കും. കോളേജ് അധികൃതരും പോലീസും വിദ്യാർത്ഥി സംഘടനാ പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. സംഘർഷ സാധ്യത കണക്കിലെടുത്ത് ക്യാംപസിൽ കുറച്ച് ദിവസം പോലീസ് സാന്നിധ്യം ഉണ്ടാകും.
മഹാരാജാസ് കോളേജ് സംഘർഷം; KSU പ്രവർത്തകൻ പിടിയിൽ
കേസിലെ എട്ടാം പ്രതിയായ കണ്ണൂർ സ്വദേശി ഇജിലാലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോളേജിലുണ്ടായ സംഘർഷത്തിൽ വധശ്രമം അടക്കം 9 വകുപ്പുകൾ ചുമത്തിയാണ് 15 പേർക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരിക്കുന്നത്. മറ്റ് പ്രതികൾക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്.
മഹാരാജാസ് കോളേജില്‍ SFI നേതാവിന് കുത്തേറ്റു
വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ നടന്ന ആക്രമണത്തിൽ SFI യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്മാനാണ് പരിക്കേറ്റത്. KSU-ഫ്രറ്റേണിറ്റി പ്രവര്‍ത്തകരായ 15 പേർക്കെതിരെ പൊലീസ് കേസെടുത്തു. അധ്യാപകനെ ആക്രമിച്ച ഫ്രട്ടേണിറ്റി പ്രവർത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് FIR.