റോയൽ എൻഫീൽഡിന്റെ 650 CC നിയോ റെട്രോ മോട്ടർസൈക്കിൾ ഷോട്ഗൺ വിപണിയിൽ
3.59 ലക്ഷം രൂപ മുതൽ 3.73 ലക്ഷം രൂപ വരെയാണ് ബൈക്കിന്റെ വില. SG 650 കൺസെപ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സൂപ്പർമീറ്റിയോറിനെ അടിസ്ഥാനപ്പെടുത്തി നിർമിച്ച വാഹനമാണിത്. 2018 ൽ പുറത്തിറങ്ങിയ 650 ട്വിൻ മോട്ടർസൈക്കിൾ ശ്രേണിയിൽ എത്തുന്ന മൂന്നാമത്തെ വാഹനമാണിത്.
റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ മോഡലായ ഗറില്ല 450 ഉടന്‍ വിപണിയിലെത്തും
ജൂണ്‍ അവസാനമോ ജൂലൈ പകുതിയോടെയോ ഗറില്ല 450 കമ്പനി വിപണിയില്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. 40 CC റോഡ്സ്റ്റര്‍ മോട്ടോര്‍സൈക്കിള്‍ ശ്രേണിയിലേക്കാണ് ഗറില്ല 450 എത്തുന്നത്. 452 CC ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന് ബൈക്കിന് കരുത്ത് പകരും. LED ലൈറ്റുകള്‍, ഡ്യുവല്‍-ചാനല്‍ ABS, ട്രാക്ഷന്‍ കണ്ട്രോള് എന്നിവയാണ് മറ്റു സവിശേഷതകള്‍.
റോയല്‍ എന്‍ഫീല്‍ഡ് ഗറില്ല 450 ഈ വര്‍ഷം തന്നെ പുറത്തിറക്കും
ഈ വര്‍ഷം ജൂലൈയിലോ സെപ്റ്റംബറിലോ വാഹനം പുറത്തിറക്കും. റോയല്‍ എന്‍ഫീല്‍ഡ് ഗറില്ല 450 ഇന്ത്യയിലും വിദേശത്തും പരീക്ഷണയോട്ടം നടത്തുകയാണ്. സിംഗിള്‍ പീസ് സീറ്റ്, ടിയര്‍ ഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്ക്, സ്ലീക്ക് ടെയില്‍ സെക്ഷന്‍ എന്നിവയാണ് ഈ വാഹനത്തിന്റെ ശ്രദ്ധേയമായ സവിശേഷതകള്‍. പുതിയതായി പുറത്തിറക്കിയ ഹിമാലയനുമായാണ് ഗറില്ല 450 40 bhp കരുത്തും 40 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിന് പങ്കിടുന്നത്.
കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450ന്റെ അതേ ഘടനയില്‍ തന്നെയായിരിക്കും പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 450നും ഒരുക്കുന്നത്. ഹണ്ടറിന്റെ ലോഞ്ച് തീയതികളൊന്നും കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും 2024ന്റെ അവസാനത്തോടെ ബൈക്ക് വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിമാലയന്‍ 450ന് ലഭിക്കുന്ന അതേ എഞ്ചിന് തന്നെയായിരിക്കും ഹണ്ടര്‍ 450ന്റെയും. ഏകദേശം 2.50 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്ന വില.