Short Vartha - Malayalam News

റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ മോഡലായ ഗറില്ല 450 ഉടന്‍ വിപണിയിലെത്തും

ജൂണ്‍ അവസാനമോ ജൂലൈ പകുതിയോടെയോ ഗറില്ല 450 കമ്പനി വിപണിയില്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. 40 CC റോഡ്സ്റ്റര്‍ മോട്ടോര്‍സൈക്കിള്‍ ശ്രേണിയിലേക്കാണ് ഗറില്ല 450 എത്തുന്നത്. 452 CC ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ ബൈക്കിന് കരുത്ത് പകരും. LED ലൈറ്റുകള്‍, ഡ്യുവല്‍-ചാനല്‍ ABS, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍.