Short Vartha - Malayalam News

റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 450 ഉടന്‍ അവതരിപ്പിച്ചേക്കും

കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450ന്റെ അതേ ഘടനയില്‍ തന്നെയായിരിക്കും പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 450നും ഒരുക്കുന്നത്. ഹണ്ടറിന്റെ ലോഞ്ച് തീയതികളൊന്നും കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും 2024ന്റെ അവസാനത്തോടെ ബൈക്ക് വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിമാലയന്‍ 450ന് ലഭിക്കുന്ന അതേ എഞ്ചിന്‍ തന്നെയായിരിക്കും ഹണ്ടര്‍ 450ന്റെയും. ഏകദേശം 2.50 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്ന വില.