ആദിത്യ L1 ജനുവരി 6 ന് ലക്ഷ്യസ്ഥാനത്തെത്തുമെന്ന് ISRO
ഭൂമിയിൽ നിന്ന് 1.5 ദശലക്ഷം കിലോമീറ്റർ ദൂരെയുളള ലഗ്രാൻജിയൻ 1 പോയിന്റിലാണ് ആദിത്യ എത്തിയിരിക്കുന്നത്. ഗുരുത്വാകര്‍ഷണ ബലം ഇല്ലാതാക്കുന്ന ഇടമാണ് ലാഗ്രന്‍ജിയന്‍ 1 പോയിന്റ്. അടുത്ത അഞ്ചു വര്‍ഷം സൂര്യന് ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ച് പഠിക്കുകയാണ് ആദിത്യ L1 ന്റെ ലക്ഷ്യം.
സൂര്യനില്‍ നിന്ന് തീവ്രമായ സൗര കൊടുങ്കാറ്റ് ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
ഈ സൗര കൊടുങ്കാറ്റ് ഭൂമിയെ ബാധിക്കുമെന്ന യുഎസ് ബഹിരാകാശ കാലാവസ്ഥാ പ്രവചന കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ജിയോമാഗ്നറ്റിക് സ്റ്റോം വാച്ച് പുറപ്പെടുവിപ്പിച്ചു. രണ്ടാമത്തെ ഏറ്റവും വലിയ സൗര കൊടുങ്കാറ്റാണ് ഉണ്ടാകുന്നതെന്നാണ് നിഗമനം. ഇത് നാവിഗേഷന്‍ സംവിധാനങ്ങള്‍, ലോകമെമ്പാടുമുള്ള ഉയര്‍ന്ന ഫ്രീക്വന്‍സി റേഡിയോ എന്നിവയ്ക്കും ഭീഷണിയാവാനാണ് സാധ്യത. യൂറോപ്പ്, ഏഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ ട്രാന്‍സ്-പോളാര്‍ വിമാനങ്ങള്‍ക്ക് വിമാനം വഴിതിരിച്ചുവിടുന്നതടക്കമുള്ള മുന്നറിയിപ്പ് നല്‍കിയതായാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യL1 ലക്ഷ്യസ്ഥാനത്തെത്തി
ഒന്നാം ലഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിൽ 2023 സെപ്റ്റംബർ 2ന് വിക്ഷേപിച്ച ആദിത്യ പ്രവേശിച്ചു. ഇതോടെ ഒന്നാം ലഗ്രാഞ്ച് പോയിന്റിൽ ഉപഗ്രഹമെത്തിക്കുന്ന നാലാമത്തെ ബഹിരാകാശ ഏജൻസിയായി ISRO. സൂര്യനിലെ കാന്തികമണ്ഡലം, വിവിധ സൗര പ്രതിഭാസങ്ങൾ തുടങ്ങിയവയെക്കുറിച്ച് ആദിത്യ പഠനം നടത്തും.
ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ രാത്രി ഇന്ത്യയില്‍ ഇന്ന് അനുഭവപ്പെടും
പ്രധാന സീസണൽ പരിവർത്തനമായ ഈ പ്രതിഭാസം വിന്റർ സോളിസ്റ്റിസ് എന്നാണ് അറിയപ്പെടുന്നത്. ഭൂമിയുടെ ധ്രുവങ്ങളിലൊന്ന് സൂര്യനിൽ നിന്ന് വളരെ അകലെയായിരിക്കുമ്പോഴാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. വടക്കൻ അർദ്ധഗോളത്തിൽ ഏകദേശം 7 മണിക്കൂറും 14 മിനിറ്റുമായിരിക്കും ഡിസംബര്‍ 22 ന് പകൽ വെളിച്ചം.
ഇന്ത്യയുടെ ആദ്യ സോളാർ മിഷനായ ആദിത്യ- എല്‍1 നിരീക്ഷിച്ച പഠനവിവരങ്ങൾ ISRO പുറത്തുവിട്ടു. ഹൈ എനർജി എൽ1 ഓർബിറ്റിങ് എക്സ്റേ സ്പെക്ട്രോമീറ്റർ എന്ന പേലോഡ് രേഖപ്പെടുത്തിയ സൗരജ്വാലയുടെ (Solar Flares) തീവ്രത സംബന്ധിച്ച X-Ray പഠന വിവരങ്ങളാണ് പുറത്തുവിട്ടത്.