കേരള-ഗൾഫ് യാത്രയ്ക്ക് കപ്പൽ സർവീസ് പരിഗണനയിലെന്ന് കേന്ദ്രം

കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കും ഇടയിൽ ഷിപ്പിംഗ് സർവീസ് നടത്തുന്നതിന് ടെൻഡർ ക്ഷണിക്കാൻ തീരുമാനിച്ചതായി കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ ലോക്സഭയിൽ അറിയിച്ചു. ഷാർജയിൽ നിന്ന് അനുകൂല പ്രതികരണം ലഭിച്ചതോടെ ഇന്ത്യൻ സർക്കാർ നടപടികൾ ശക്തമാക്കി.