വിമാന കമ്പനികൾ ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി

അവധി കഴിഞ്ഞ് ഗൾഫിലെ സ്കൂളുകൾ തുറക്കുന്ന സമയം നോക്കി പതിനായിരക്കണക്കിന് പ്രവാസികൾ മടങ്ങി പോകാൻ തയ്യാറെടുക്കുമ്പോഴാണ് ഗൾഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് വിമാന കമ്പനികൾ മൂന്നു മുതൽ 5 ഇരട്ടി വരെ ഉയർത്തിയത്. സാധാരണ സമയങ്ങളിൽ പതിനായിരം മുതൽ 15,000 വരെ നിരക്കൽ കിട്ടുന്ന ടിക്കറ്റിനിപ്പോൾ 30,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ കൊടുക്കണം. ഡിമാൻഡ് കൂടിയതിന് അനുസരിച്ച് കമ്പനികൾ തോന്നിയപോലെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുകയാണെന്ന് ട്രാവൽ ഏജൻസികൾ പറഞ്ഞു.

ഇന്ന് ഗള്‍ഫ് രാജ്യങ്ങളിലും ചെറിയ പെരുന്നാള്‍

വ്രതശുദ്ധിയുടെ ദിനരാത്രങ്ങള്‍ക്ക് ശേഷം ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. തിങ്കളാഴ്ച മാസപ്പിറവി കാണാത്ത സാഹചര്യത്തിലാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുന്നാള്‍ പ്രഖ്യാപിച്ചത്. റമദാനിലെ 30 നോമ്പും പൂര്‍ത്തിയാക്കിയാണ് ഇത്തവണ ചെറിയ പെരുന്നാള്‍ വന്നുചേര്‍ന്നിരിക്കുന്നത്. പെരുന്നാളിനോട് അനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളിലെ പൊതു, സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് അവധിയും ലഭിക്കുന്നതാണ്.

ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ ബുധനാഴ്ച

ഒമാൻ ഒഴികെയുള്ള ​ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ ബുധനാഴ്ച. ഗൾഫിൽ ഒരിടത്തും മാസപ്പിറവി കാണാത്ത സാഹചര്യത്തിൽ റമദാൻ 30 പൂർത്തിയാക്കിയാണ് പെരുന്നാൾ ആഘോഷം. ഒമാനിൽ ഒരു ദിവസം വൈകിയാണ് റമദാൻ വ്രതാരംഭം ആരംഭിച്ചത്. അതിനാൽ മാസപ്പിറവി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ നാളെയാകും ഒമാനിൽ ചെറിയ പെരുന്നാൾ പ്രഖ്യാപനമുണ്ടാകുക.

ഗള്‍ഫ് രാജ്യങ്ങളിലേക്കും ലക്ഷദ്വീപിലേക്കും കൂടുതല്‍ വിമാന സര്‍വീസുകളുമായി സിയാല്‍

ലക്ഷദ്വീപിലേക്കുള്ള അലയന്‍സ് എയറിന്റെ സര്‍വീസ് ഏഴില്‍ നിന്ന് ഒമ്പതാക്കി ഉയര്‍ത്തുമെന്നും ഗള്‍ഫ് രാജ്യങ്ങളിലെ പല നഗരങ്ങളിലേക്കായി അധിക സര്‍വീസുകള്‍ നടത്തും എന്നുമാണ് സിയാല്‍ അറിയിച്ചിരിക്കുന്നത്. ബാംഗ്ലൂരിലേക്ക് എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സും ഇന്‍ഡിഗോയും ആകാശ എയറും 14 പ്രതിവാര സര്‍വീസുകളും അധികമായി നടത്തും. യാത്രാ നിരക്ക് കുറയുമെന്നും ഇക്കൊല്ലം യാത്രക്കാരുടെ എണ്ണത്തില്‍ 17 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും സിയാല്‍ വ്യക്തമാക്കി.

പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് ബഹ്‌റിനില്‍ ഇനി നികുതി നല്‍കണം

പ്രവാസികൾ അയയ്ക്കുന്ന തുകയ്ക്ക് രണ്ട് ശതമാനം ലെവി ചുമത്തുന്ന നിയമമാണ് ബഹ്‌റിന്‍ പാർലമെന്റ് പാസാക്കിയത്. ബഹ്‌റിന്‍ ഗവണ്‍മെന്‍റ് ലെവി ചുമത്തുന്നതിന് എതിരായിരുന്നെങ്കിലും നിയമത്തിന് പാർലമെന്റ് അം​ഗീകാരം നൽകുകയായിരുന്നു. ഉപരിസഭയായ ശൂറ കൗൺസിലിന്‍റെ അംഗീകാരം കൂടി ലഭിക്കുന്നതോടെ നിയമം പ്രാബല്യത്തിൽ വരും.

സൗദി അറേബ്യയില്‍ താമസ കെട്ടിടങ്ങളുടെ വാടക ഇനി ഇ-പേമെന്‍റിലൂടെ മാത്രം

ഭവനമന്ത്രാലയത്തിന്‍റെ ഇജാർ എന്ന റിയൽ എസ്റ്റേറ്റ് വെബ് പോർട്ടലിലാണ് ഇ-പേമെൻറ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജനുവരി 14 മുതൽ നിയമം നടപ്പാക്കാന്‍ ആരംഭിക്കും, വില്ലകളും ഫ്ലാറ്റുകളും അടക്കമുളള കെട്ടിടങ്ങളുടെ വാടക ഇനി ഡിജിറ്റല്‍ ആയാണ് അടക്കേണ്ടത്. വാടക തര്‍ക്കങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കാനാണ് നടപടി.

ദുബായിലുളള റസ്റ്ററന്റുകളുടെ എണ്ണം 25000 കടന്നു

റസ്റ്ററന്റുകളിൽ ഭക്ഷണത്തിന്‍റെ ഗുണമേന്മയും ശുചിത്വവും ഉറപ്പാക്കുന്നതിന് വർഷവും 60000ൽ അധികം പരിശോധനകളാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തുന്നത്. ഓരോ റസ്റ്ററന്റിനും സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ ദുബായ് മുനിസിപ്പാലിറ്റി ക്ലാസിഫിക്കേഷൻ നൽകും. മികച്ച റസ്റ്ററന്റുകള്‍ക്ക് അവാർഡ് നൽകുന്നതും മുനിസിപ്പാലിറ്റിയുടെ പരിഗണനയിലാണ്.

ഒമാൻ സുൽത്താന്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍

ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിനെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് രാഷ്ട്രപതി ഭവനില്‍ സ്വീകരിച്ചു. ഹൈദരാബാദ് ഹൗസില്‍ സുല്‍ത്താനുമായി നരേന്ദ്ര മോദി ഉഭയകക്ഷി ചർച്ച നടത്തി. 5,000 വർഷം പഴക്കമുള്ള ബന്ധമാണ് ഇന്ത്യക്കാര്‍ക്ക് ഒമാനുമായുളളത്.

അബുദാബിയില്‍ റോഡുകളിൽ പുതിയ റഡാർ സിസ്റ്റം ഏര്‍പ്പെടുത്തി

റോഡ് സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അബുദാബി പോലീസ് റഡാർ സിസ്റ്റം സജ്ജമാക്കിയിരിക്കുന്നത്. വാഹനങ്ങള്‍ തെറ്റായി ഓവർടേക്ക് ചെയ്യുന്നവരെയും വാഹനങ്ങൾ അശ്രദ്ധമായി ഓടിക്കുന്നവരെയും ഓട്ടോമാറ്റിക് റഡാർ സിസ്റ്റം കണ്ടെത്തും. അലക്ഷ്യമായി വാഹനമോടിക്കുന്നവര്‍ക്ക് 800 ദിർഹമാണ് പിഴ.

ആകാശ എയര്‍ കുറഞ്ഞ നിരക്കില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുന്നു

2024 മാര്‍ച്ച് അവസാനത്തോടെ ആയിരിക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കുളള സര്‍വീസ് തുടങ്ങുക. പ്രാരംഭ ഘട്ടത്തില്‍ കുവൈറ്റ് സിറ്റി, ദോഹ, ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്ക് ആയിരിക്കും സര്‍വീസ്. അന്താരാഷ്ട്ര സർവീസുകൾക്കായി കഴിഞ്ഞ സെപ്റ്റംബറിലാണ് കമ്പനിക്ക് ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചത്.