സിക വൈറസ്: പൂനൈയില്‍ രണ്ട് മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 66 കേസുകള്‍

കഴിഞ്ഞ രണ്ട് മാസത്തിനിടെ പൂനൈയില്‍ റിപ്പോര്‍ട്ട് ചെയ്ത 66 സിക കേസുകളില്‍ നാല് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. നാല് മരണങ്ങളും രോഗികള്‍ അനുഭവിക്കുന്ന ഹൃദയ സംബന്ധിത രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, വാര്‍ദ്ധക്യം തുടങ്ങിയ കാരണങ്ങളാലാണ് സംഭവിച്ചതെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. രോഗം ബാധിച്ചവരില്‍ 26 ഗര്‍ഭിണികളും ഉള്‍പ്പെട്ടിട്ടുണ്ട്. ജൂണ്‍ 20നാണ് പ്രദേശത്ത് ആദ്യമായി വൈറസ് റിപ്പോര്‍ട്ട് ചെയ്തത്.

സിക്ക വൈറസ്; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

മഹാരാഷ്ട്രയില്‍ സിക്ക വൈറസ് കേസുകള്‍ സ്ഥിരീകരിച്ചതിന് പിന്നാലെ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഗര്‍ഭിണികളായ സ്ത്രീകളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നും അണുബാധയേറ്റ ഗര്‍ഭിണികളുടെ ഭ്രൂണവളര്‍ച്ച പ്രത്യേകം നിരീക്ഷിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. പരിസരം കൊതുക് മുക്തമാക്കണം. ഇതിനായി നോഡല്‍ ഓഫീസറെ നിയമിക്കണം. ജനവാസ മേഖലകള്‍, ജോലിസ്ഥലങ്ങള്‍, സ്‌കൂളുകള്‍, നിര്‍മാണ സ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ അണുമുക്തമാക്കാനും കീടങ്ങളെ തുരത്താനും നടപടിയെടുക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.

ജാഗ്രത: പൂനെയില്‍ സിക വൈറസ് സ്ഥിരീകരിച്ചു

മഹാരാഷ്ട്രയിലെ പൂനെയില്‍ 46കാരനായ ഡോക്ടറിനും അദ്ദേഹത്തിന്റെ 15കാരിയായ മകള്‍ക്കുമാണ് സിക വൈറസ് സ്ഥിരീകരിച്ചത്. നിലവില്‍ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന്് അധികൃതര്‍ അറിയിച്ചു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ പരിശോധനയിലാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. പനി, ചുണങ്ങ് തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടതോടെ ഡോക്ടറെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പരിശോധന നടത്തുകയുമായിരുന്നു.

ബാല്യകാല ക്യാൻസർ ചികിത്സയ്ക്ക് സിക്ക വൈറസ് ഫലപ്രദമെന്ന് കണ്ടെത്തല്‍

എലികളിലെ ന്യൂറോബ്ലാസ്റ്റോമ മുഴകൾ ഇല്ലാതാക്കാൻ സിക്ക വൈറസിന് കഴിയും എന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. നാഡീവ്യവസ്ഥയെ ബാധിക്കുന്ന അപൂർവ ബാല്യകാല അർബുദമാണ് ന്യൂറോബ്ലാസ്റ്റോമ. ഈ കണ്ടെത്തലോടെ സിക്ക വൈറസ് ഉപയോ​ഗിച്ച് മറ്റ് ക്യാൻസറുകളെയും ചികിത്സിക്കാൻ കഴിയുമോ എന്ന് പരിശോധിക്കുകയാണ് ഗവേഷകർ.

തലശ്ശേരിയില്‍ ഏഴ് പേര്‍ക്ക് കൂടി സിക വൈറസ് ബാധ

തലശ്ശേരി കോടതി സമുച്ചയത്തിലെ ഏഴ് ജീവനക്കാർക്ക് കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചതോടെ മേഖലയിലെ ആകെ കേസുകളുടെ എണ്ണം എട്ടായി. വൈറസ് പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകുകളുടെ നിർമാർജനത്തിനായി ഫോഗിംഗും സ്പ്രേയിംഗും നടത്തുന്നുണ്ട്.